Browsing: Palestine

ഫലസ്തീൻ അതോറിറ്റിയെ സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റുന്നതിന് ഇടക്കാല ഭരണഘടന തയാറാക്കാൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രത്യേക സമിതി രൂപീകരിക്കാൻ ഉത്തരവിട്ടു.

മാധ്യമപ്രവർത്തകരെ ഗാസയിൽ പ്രവേശിപ്പിക്കുന്നത് കാണാൻ
ആഗ്രഹം ഉണ്ടെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ നിലപാടിൽ സംശയമെന്ന് വിലയിരുത്തൽ

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വിവാദപരമായ പുതിയ ജൂതകുടിയേറ്റ കോളനി സ്ഥാപിക്കുമെന്ന് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പ്രഖ്യാപിച്ചു.

ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഗ്രേറ്റര്‍ ഇസ്രായില്‍ പ്രസ്താവനക്കെതിരെ അറബ്, മുസ്‌ലിം ലോകത്ത് രോഷം ആളിക്കത്തുന്നു. ഗ്രേറ്റര്‍ ഇസ്രായിലുമായി ബന്ധപ്പെട്ട ചരിത്രപരവും ആത്മീയവുമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്ന നെതന്യാഹുവിന്റെ പരാമര്‍ശം വന്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി.

യുദ്ധാനന്തര ഗാസയിലെ സുരക്ഷാ ശൂന്യത പരിഹരിക്കാൻ ഈജിപ്ത്, ജോർദാനുമായും ഫലസ്തീൻ അതോറിറ്റിയുമായും സഹകരിച്ച് 5,000 ഫലസ്തീൻ പോലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ തുടങ്ങിയതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽആത്തി വെളിപ്പെടുത്തി.

ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ തീരുമാനത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അതിശക്തമായ ഭാഷയില്‍ അപലപിച്ചു.

ഫലസ്തീന്‍ രാഷ്ട്രത്തെ രൂപപ്പെടുത്താനും എല്ലാ കക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനും ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി പറഞ്ഞു

2025 സെപ്റ്റംബറിൽ നടക്കുന്ന 80-ാമത് യു.എൻ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും പ്രഖ്യാപിച്ചു.