വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമായി, ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്പാദനത്തില് 5,48,000 ബാരലിന്റെ വീതം വര്‍ധനവ് വരുത്താന്‍ എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ കുവൈത്ത്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളാണ് ഉല്പാദനം വര്‍ധിപ്പിക്കുന്നത്. എണ്ണ വിപണി സ്ഥിരതക്കുള്ള പ്രതിബദ്ധത എട്ടു രാജ്യങ്ങളും സ്ഥിരീകരിച്ചു. 2023 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ സ്വമേധയാ എണ്ണയുല്പാദനം വെട്ടിക്കുറച്ച എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ ഇന്ന് വെര്‍ച്വലായി യോഗം ചേര്‍ന്ന് ആഗോള വിപണി സാഹചര്യങ്ങളും വീക്ഷണവും അവലോകനം ചെയ്തു.
Monday, August 25
Breaking:
- മയക്കുമരുന്ന് കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി
- വിട, ഫസ്റ്റ് മാൻ ഓൺ ദ മൂൺ/ Story of the Day/ Aug:25
- 2035-ഓടെ 36 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി ബഹ്റൈൻ
- ഡ്രീം11-ഉം വീണു; ഇന്ത്യൻ ടീമിനെ സ്പോൺസർ ചെയ്യുന്നവരെ ശാപം ബാധിക്കുന്നോ?
- മരുന്നുകളടക്കം 1019 മെഡിക്കൽ ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം