ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുമെന്ന സംസാരം തികച്ചും മിഥ്യയാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി.
Browsing: Nuclear
ഇറാൻ ആണവ ബോംബ് നിർമിക്കാൻ ശ്രമിക്കുന്നില്ലെന്നും അതിന് ഉദ്ദേശമില്ലെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി
ഇറാൻ-ഇസ്രായിൽ യുദ്ധത്തിനിടെ അമേരിക്കയും ഇസ്രായിലും ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തെങ്കിലും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജകുമാരനും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പായി അമേരിക്കയും ബഹ്റൈനും സിവില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇരട്ടത്താപ്പ് മേഖലാ, ആഗോള സുരക്ഷക്ക് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഞങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഞങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരുന്നു – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
യു.എസ് ആക്രമണങ്ങള്‍ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതിനാല്‍ ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.
ഇറാനിലെ ഭൂഗര്‍ഭ ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉള്‍പ്പെടെ മൂന്ന് ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം വളരെ വിജയകരമായ ആക്രമണം നടത്തിയതായി ഇന്ന് പുലര്‍ച്ചെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു
ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്‍ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്നും ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രതിനിധിയും കെയ്ഹാന്‍ പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ ഹുസൈന്‍ ശരീഅത്ത്മദാരി ഫോര്‍ഡോ ആണവ കേന്ദ്രത്തിനു നേരെയുള്ള യു.എസ് ആക്രമണത്തെ കുറിച്ച തന്റെ ആദ്യ പ്രതികരണത്തില്‍ നേരിട്ടുള്ളതും ഉടനടിയുള്ളതുമായ സൈനിക തിരിച്ചടിക്ക് ആഹ്വാനം ചെയ്തു.
ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഇസ്രായിലികളോട് പറഞ്ഞു. ഇറാനില്‍ പുലര്‍ച്ചെ നടത്തിയ അമേരിക്കന്‍ ആക്രമണം ഇസ്രായിലുമായുള്ള പൂര്‍ണ ഏകോപനത്തോടെയാണ് നടത്തിയത്.