നിമിഷപ്രിയ: വാർത്തകൾ നൽകുന്നത് വിലക്കണമെന്ന ഹർജി ഇന്ന്
Browsing: Nimishapriya case
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മനുഷ്യത്വപരമായ നിലപാടോടെ ഇടപെട്ടതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. യെമനിലെ പണ്ഡിതരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംഭവത്തിന്റെ വസ്‌തുതകൾ വിശദീകരിച്ച് അവരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന മതമാണെന്നും, ജാതിയോ മതമോ വേർതിരിക്കാതെ മനുഷ്യനെന്ന നിലയിൽ താൻ ഈ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി.