Browsing: Netanyahu

ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു

ഗാസ പൂര്‍ണമായി പിടിച്ചടക്കണമെന്ന് നിര്‍ബന്ധം പിടിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനെ നിരായുധീകരിക്കണമെന്നത് ഇസ്രായിലിന്റെ അടിസ്ഥാന വ്യവസ്ഥയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ പിടിയില്‍ നിന്ന് ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളെ കൂടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഗ്രെറ്റ വാന്‍ സുസ്റ്റെറന്‍ ആതിഥേയത്വം വഹിച്ച ദി റെക്കോര്‍ഡ് പ്രോഗ്രാമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.

സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് മികച്ച നേതാക്കളുണ്ട്. മിഡില്‍ ഈസ്റ്റിലെ കാര്യങ്ങള്‍ വൈകാതെ സ്ഥിരത കൈവരിക്കും.

നെതന്യാഹുവിനെതിരെ ‘അപമാനം’, ‘അഴിമതിക്കാരൻ’, ‘കൊലപാതകി’ തുടങ്ങിയ വാക്കുകൾ എഴുതിയ പ്ലക്കാർഡുകളും ബാനറുകളുമാണ് പ്രതിഷേധക്കാർ ഉർത്തിയത്.

ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളെ വിശേഷിപ്പിക്കുന്ന മെഹറബ് എന്ന് വാക്കാണ് ഇരുവരെയും വിളിക്കാൻ മകരേം ഷിരാസി ഉപയോഗിച്ചത്.

ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഇസ്രായിലികളോട് പറഞ്ഞു. ഇറാനില്‍ പുലര്‍ച്ചെ നടത്തിയ അമേരിക്കന്‍ ആക്രമണം ഇസ്രായിലുമായുള്ള പൂര്‍ണ ഏകോപനത്തോടെയാണ് നടത്തിയത്.

മേഖലയിലെ സമാധാന പ്രക്രിയക്ക് ഏറ്റവും ദോഷകരമായ കക്ഷി ഇസ്രായില്‍ ആണ്. സമാധാനം കൈവരിക്കാനുള്ള ഏതൊരു ശ്രമത്തിനും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാന പ്രതിബന്ധമാണ്.

നിലവിലുള്ള സൈനിക നടപടികള്‍ ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ ഏറ്റുമുട്ടലിന് ഇസ്രായില്‍ വലിയ വില നല്‍കേണ്ടിവരും. അതില്‍ സാധാരണക്കാരുടെ മരണവും പരിക്കുകളും ഉള്‍പ്പെടും.ഇറാനില്‍ ആര്‍ക്കും പരിരക്ഷയില്ലെന്ന്, ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്ക് പുറത്ത് നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. വാചാടോപം കുറക്കണമെന്നും പ്രവൃത്തികളെ സ്വയം സംസാരിക്കാന്‍ അനുവദിക്കണമെന്നും നെതന്യാഹു പറഞ്ഞു.

തങ്ങളുടെ പക്കലുള്ള ഏറ്റവും നൂതനവും പ്രഹരശേഷി കൂടിയതുമായ സിജ്ജീല്‍ മിസൈലുകള്‍ ഇസ്രായിലിന് എതിരായ ആക്രമണത്തില്‍ ആദ്യമായി ഉപയോഗിച്ചതായി ഇറാന്‍ റെവല്യൂനറി ഗാര്‍ഡ് അറിയിച്ചു. ഇസ്രായിലിന് മുകളിലുള്ള ആകാശം ഇറാന്‍ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും മുന്നില്‍ തുറന്നിരിക്കുന്നതായും തന്ത്രപരമായ പ്രതികരണത്തിന്റെ ഭാഗമായി ഇസ്രായിലിനു നേരെ ദീര്‍ഘദൂര സിജ്ജീല്‍ ഹെവി മിസൈലുകള്‍ വിക്ഷേപിച്ചതായും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് അറിയിച്ചു.