ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു
Browsing: Missile
കഴിഞ്ഞ മാസം ഇറാനും ഇസ്രായിലും തമ്മില്‍ നടത്തിയ ഹ്രസ്വ യുദ്ധത്തിനിടെ തലസ്ഥാനമായ തെഹ്റാനിലെ എവിന്‍ ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ മിസൈല്‍ ആക്രമണത്തിനിടെ ചില തടവുകാര്‍ രക്ഷപ്പെട്ടതായി ഇറാന് അധികൃതര്‍ സ്ഥിരീകരിച്ചു. ഏകദേശം മൂന്നാഴ്ച മുമ്പ് ജയിലിനു നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ വളരെ കുറച്ച് തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതായി ഇറാന് ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ പറഞ്ഞു.
ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷിത ആശയവിനിമയത്തിനായി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് സെന്ററിന് കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.പി റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന് ബാലിസ്റ്റിക് മിസൈല്‍ കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ (പെന്റഗണ്‍) വക്താവ് ഷോണ്‍ പാര്‍നെല്‍ സമ്മതിച്ചു. അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയില്ല.
കഴിഞ്ഞ മാസം ഇറാന് നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രായിലിലെ ചില സൈനിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയതായി ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന് സമ്മതിച്ചു. തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന് ആക്രമണങ്ങള്‍ നടത്തിയതായി ആദ്യമായാണ് ഇസ്രായില്‍ പരസ്യമായി സമ്മതിക്കുന്നത്. വളരെ ചെറിയ എണ്ണം സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷേ, അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന് ആക്രമണം ബാധിച്ച സൈനിക കേന്ദ്രങ്ങളോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയില്ല.
ഇന്നു പുലര്‍ച്ചെ ഹൂത്തി മിലീഷ്യകള്‍ യെമനില്‍ നിന്ന് ഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളതുപോലെ ഇസ്രായിലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായും സൈന്യം കൂട്ടിച്ചേര്‍ത്തു.
ഇസ്രായിലിനെ ഞെട്ടിച്ച് ഇറാന് നടത്തിയ അതിശക്തമായ മിസൈല്‍ ആക്രമണം ഇസ്രായിലിലെ ലക്ഷ്വറി നഗരങ്ങളില്‍ ഒന്നായ റാമത് ഗാനെ ദുരന്ത മേഖലയെ പോലെയാക്കി മാറ്റി. നഗരത്തിലുണ്ടായ വ്യാപകമായ നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്നു.
തെഹ്റാൻ- ഇസ്രായിലിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ചാൽ പ്രതികരണം രൂക്ഷമായിരിക്കുമെന്ന് ഇസ്രായിലിനും അമേരിക്കക്കും ഇറാന്റെ മുന്നറിയിപ്പ്. പ്രത്യാക്രമണം നടത്തിയാൽ ഇസ്രായിലിൽ വൻ ആക്രമണം നടത്തുമെന്ന്…