സൗദി ഡോക്ടര്‍മാരെ പരമാവധി മൂന്നു സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുവദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് പ്രൊഫഷന് പ്രാക്ടീസ് ലൈസന്‍സ് വ്യവസ്ഥകളില്‍ വിപുലമായ ഭേദഗതികള്‍ മന്ത്രാലയം വരുത്താന്‍ തുടങ്ങി. ഇതനുസരിച്ച് ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയും ഓരോ ആശുപത്രിയിലും ആവശ്യമായ മിനിമം ജീവനക്കാരുടെ എണ്ണം പാലിച്ചും സൗദി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, സൗദി സീനിയര്‍ ഫിസിഷ്യന്‍, പ്രീമിയം ഇഖാമ ഉടമകളായ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരമാവധി മൂന്ന് ആശുപത്രിളില്‍ ജോലി ചെയ്യാന്‍ കഴിയും. ഓരോ ആശുപത്രിയിലും ഇത്തരക്കാര്‍ ജോലി ചെയ്യുന്ന സമയം മന്ത്രാലയത്തെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങിനെ ഒന്നിലധികം ആശുപത്രികളില്‍ സേവമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയില്‍ മുഴുസമയ ഹാജര്‍ ആവശ്യമുള്ള പദവി വഹിക്കരുതെന്നും നിബന്ധനയുണ്ട്.
Friday, November 27
Breaking:
- വ്യാജ പാസ്പോര്ട്ടില് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച നൈജീരിയക്കാരന് അറസ്റ്റില്‍
- നോർക്ക കാർഡ് എൻ ആർ ഐ സർട്ടിഫിക്കറ്റിന് പകരമാക്കണം: ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ എം സി സി
- താങ്ക്സ്ഗിവിംഗ് ദിനത്തിൽ 35-കാരിയായ സഹായിക്കൊപ്പം ഗോൾഫ് കോഴ്സിൽ; പ്രസിഡന്റ് ട്രംപിന്റെ ചിത്രങ്ങൾ ചർച്ചയാകുന്നു
- ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയിൽ അനുമതിയില്ലാതെ മൊബൈൽ നമ്പർ പ്രദർശിപ്പിച്ചു; സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനെതിരെ കേസ്
- കയ്റോ ദുരന്തത്തിനിടെ മോഷണം: പ്രതികൾ അറസ്റ്റിൽ; ഇരകൾക്കായി സഹായപ്രവാഹം

