ഖത്തറും ഈജിപ്തും മധ്യസ്ഥരായി മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ നിർദേശത്തിന് ഹമാസ് അംഗീകാരം നൽകിയിട്ടും ഇസ്രായിലിന്റെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഖത്തർ
ഖത്തറിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന പരോക്ഷ ചർച്ചകളുടെ ഭാഗമായി, ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് പോസിറ്റീവ് പ്രതികരണം മധ്യസ്ഥർക്ക് സമർപ്പിച്ചതായി വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.