Browsing: KMCC

മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ആഴ്ച ജിദ്ദയിൽ വെച്ച് ഹൃദയാഘാതത്തിൽ മരണപ്പെട്ട സമാകോ കമ്പനി ജീവനക്കാരൻ കൊണ്ടോട്ടി നെടിയിരുപ്പ് ചോലമുക്ക് സ്വദേശി പറക്കാടൻ അജയൻ എന്ന ബാബുവിൻ്റെ മൃതദ്ദേഹം മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. ജിദ്ദ കെ എംസിസി വെൽഫയർവിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെ നേതൃത്വത്തിൽ ഒരാഴ്ചയായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് ആവശ്യമായ പേപ്പർ വർക്കുകൾ നടന്നുവരികയായിരുന്നു, ജിദ്ദ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം ചെയ്ത മൃതദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമുള്ള ജിദ്ദ-റിയാദ്-കാലിക്കറ്റ് ഫ്ലൈനാസ് വിമാനത്തിലാണ് അയച്ചത്.

ബനുമാലിക് ഏരിയാ കെ.എം.സി.സി സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെന്റർ എന്നിവക്കുള്ള ഫണ്ട് കൈമാറി.

മുണ്ടക്കൈ ദുരന്തത്തിൽ തന്റെ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്.

പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജിസാൻ കെഎംസിസി ആവിഷ്കരിച്ച ‘പ്രവാസി കെയർ’ ജീവകാരുണ്യ പദ്ധതി വിജയിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കി ഊർജിതമാക്കുന്നതിനും കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റിങ് തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.

കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രവാസി സമൂഹം നേരിടുന്ന അടിയന്തരസാഹചര്യങ്ങളിൽ പ്രായോഗികമായി ഇടപെടാൻ കഴിവുള്ള സജ്ജമായ ടീം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, ജൂൺ 19 ന് KIMS ഓഡിറ്റോറിയത്തിൽ എമർജൻസി റെസ്പോൺസ് ടീം (ERT) ട്രെയിനിംഗ് സംഘടിപ്പിച്ചു. ചടങ്ങ് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.

ജിദ്ദ : ഹാജിമാർ ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയത് മുതൽ തിരിച്ചു പോകുന്നത് വരെ മക്ക മദീന മീന അറഫ തുടങ്ങിയ പുണ്യ കേന്ദ്രങ്ങളിൽഹാജിമാർക്ക് കെ.എം.സി.സി നൽകുന്ന സേവനങ്ങൾ…

മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്.

ജിദ്ദ- കൊണ്ടോട്ടി മണ്ഡലം ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച കെ.എൽ 84 സൂപ്പർ കപ്പ് ഫുട്ബോളിൽ റീം യാമ്പു ജേതാക്കളായി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ അർക്കാസ് ഗ്രൂപ്പ് ഓഫ്…

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. റിയാദിലെ ഒഐസിസി ആസ്ഥാനമായ സബർമതിയിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ്‌ സിദ്ധീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസപ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഒഐ സിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ: എൽ കെ അജിത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.