Browsing: Kerala High Court

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോഡി ഷെയ്മിംഗും റാഗിങ്ങും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിയമഭേദഗതിയുമായി മുന്നോട്ട്. 1998ലെ റാഗിങ് വിരുദ്ധ നിയമത്തിൽ കാലാനുസൃതമായ ഭേദഗതികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കരട് നിയമം സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി

ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

സൂംബ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകനായ ടി.കെ. അഷ്‌റഫിന്റെ സസ്‌പെൻഷൻ കേരള ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാനും അധ്യാപകന്റെ വിശദീകരണം കേൾക്കാനും സ്‌കൂൾ മാനേജ്‌മെന്റിന് കോടതി നിർദേശം നൽകി.

ശനിയാഴ്‌ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

കൊച്ചിയിലെ വെള്ളകെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. മഴ പെയ്ത് തുടങ്ങിയ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനിൽ​ ​വെള്ളകെട്ട് മൂലം ഗതാ​ഗത തടസ്സം രൂപാന്തരപ്പെട്ടിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പ് സി.പി.എമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയിലെ കൃഷ്ണവിഗ്രഹത്തിന് മാലചാര്‍ത്തുന്ന ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചതിന് ജസ്‌ന സലീമിനെതിരെ . ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയില്‍ കലാപശ്രമം ചുമത്തി പോലീസ് കേസെടുത്തു

കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂട്ടിയിട്ടിരുന്ന തുണിക്കടയിലെ ഗ്ലാസ് ഷോകേസില്‍ കുടുങ്ങിയ കുരുവിയെ രക്ഷിക്കാന്‍ നേരിട്ടെത്തി കണ്ണൂര്‍ ജില്ലാ ജഡ്ജി

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ആവര്‍ത്തിച്ച് കേരള ഹൈക്കോടതി. ദുരന്തം മൂലം വായ്പ തിരിച്ചടക്കാന്‍ വരുമാന മാര്‍ഗമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിയുടെ നിര്‍ദേശം

.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, എസ്.മനു എന്നിവരുടെ ഉത്തരവ്