Browsing: Kaaba

വിശുദ്ധ കഅബാലയത്തിന്റെ നേര്‍ മുകളില്‍ സൂര്യന്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക് നടക്കും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ കൊല്ലം ഇനി ഈ പ്രതിഭാസം ആവര്‍ത്തിക്കില്ല. സോളാര്‍ സെനിത്ത് എന്നറിയപ്പെടുന്ന ഈ ജ്യോതിശാസ്ത്ര സംഭവം വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുകയും പ്രപഞ്ചവ്യവസ്ഥയുടെ കൃത്യതക്ക് ഉദാഹരണമായി മാറുകയും ചെയ്യുന്നു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅബാലയം കഴുകി. ഇന്ന് രാവിലെ സുബ്ഹി നമസ്‌കാരാനന്തരമാണ് കഴുകല്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കിയ പനിനീരും ഊദ് ഓയിലും സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅബാലയത്തിന്റെ ഉള്‍വശം കഴുകിയത്. ഈ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് കഅ്ബാലയത്തിന്റെ ചുമരുകള്‍ തുടക്കുകയും ചെയ്തു.

മക്ക- പ്രവാചകൻ മുഹമ്മദ് നബിയുടെ പാദസ്പർശമേറ്റ അതേ മണ്ണിൽ, ഒരു നൂറ്റാണ്ടിലേറെയായി നടന്നുവരുന്ന പാരമ്പര്യം ഒരിക്കൽ കൂടി അതീവ വിശുദ്ധിയോടെ ഒഴുകിയെത്തി. വിശുദ്ധ കഅബയുടെ കിസ്‌വ മാറ്റി…

ലോകത്തെ 160 കോടിയിലേറെ മുസ്‌ലിംകള്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും രാപകലുകളിലുള്ള ഐച്ഛിക നമസ്‌കാരങ്ങള്‍ക്കും മുഖം തിരിഞ്ഞുനില്‍ക്കുന്ന വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ ഹറംകാര്യ വകുപ്പ് പൂര്‍ത്തിയാക്കി.

കടുത്ത തിരക്കിനിടെ ഹജ് തീർത്ഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വർഷവും ഹജ് കാലത്ത് കിസ്‌വ ഉയർത്തിക്കെട്ടാറുണ്ട്.

മക്ക- വിശുദ്ധ ഹറമിൽ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് വേണ്ടി മക്ക മേഖലയിലെ ഡെപ്യൂട്ടി അമീർ, പ്രിൻസ് സൗദ് ബിൻ മിഷാൽ…

മക്ക – വിശുദ്ധ കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെ തെരഞ്ഞെടുത്തു. ഔപചാരിക ചടങ്ങില്‍ താക്കോലുകള്‍ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് കൈമാറി.…

മക്ക – വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബി അന്തരിച്ചതോടെ ആരാകും കഅ്ബാലയത്തിന്റെ അടുത്ത താക്കോല്‍ സൂക്ഷിപ്പുകാരനും പുതിയ പദവിക്ക്…

ജിദ്ദ: ഹജ്ജിന്റെ ആത്മീയ സുകൃതം ഏറ്റുവാങ്ങി ആഗോള മുസ്‌ലിം കൾ വിശുദ്ധ മക്കയോട് വിട പറഞ്ഞു കൊണ്ടിരിക്കെയാണ് പരിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അൽശൈബിയുടെ അകാല വേർപാടിന്റെ…

ജിദ്ദ- വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ-ഷൈബി അന്തരിച്ചു. ഇന്ന് രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ.…