ഇറാനിൽ അമേരിക്ക ബോംബ് വർഷിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് നരേന്ദ്ര മോദി.
Browsing: isreal
ഇറാനെതിരായ യുദ്ധത്തില്‍ സഹായിക്കുന്നതിന് അമേരിക്ക വന്‍തോതില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായിലിലെത്തിക്കുന്നു. ഇന്നലെ അമേരിക്കയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ നിറച്ച 14 ചരക്ക് വിമാനങ്ങള്‍ ഇസ്രായിലില്‍ എത്തിയതായി ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഗാസ: മധ്യ ഗാസയിലെ അൽ-സവാഫി പ്രദേശത്തെ ഒരു ഡീസൽ ഫാക്ടറിക്ക് സമീപം റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്ന പലസ്തീനികൾക്ക് നേരെ ഇസ്രായിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 16 പേർ…
ഇസ്രായിൽ-ഇറാൻ സംഘർഷത്തിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായിലിന് മേൽ അമേരിക്ക സമ്മർദം ചെലുത്തണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ജി.സി.സി രാജ്യങ്ങളുടെ സ്ഥിരതയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിലെ റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 47 ഫലസ്തീനികൾ കൊല്ലപ്പെടുകയും 200-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു. പട്ടിണിയിലായവർക്കെതിരായ “കൂട്ടക്കൊല” എന്നാണ് സിവിൽ ഡിഫൻസ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. റിലീഫ് വസ്തുക്കൾ വിതരണം ചെയ്യുന്ന ട്രക്കിന് സമീപം തടിച്ചുകൂടിയവർക്ക് നേരെയാണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ടുകൾ. ഇസ്രായേൽ സൈന്യം, സംഭവത്തിൽ പരിക്കേറ്റവർ ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, വിശദമായ അന്വേഷണം നടക്കുകയാണെന്ന് വ്യക്തമാക്കി.
തെല്‍അവീവിന് തെക്ക് മധ്യധരണ്യാഴി തീരത്തെ ഇസ്രായില്‍ നഗരമായ ബാറ്റ് യാമില്‍ ഇന്നു പുലര്‍ച്ചെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സ് പാടെ തകര്‍ന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ നിക്ക് റോബര്‍ട്ട്സണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 2.30 ഓടെയാണ് ഇറാന് മിസൈലുകള്‍ നഗരത്തില്‍ പതിച്ചത്. ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഭയമുണ്ട്. ഡസന്‍ കണക്കിനാളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ പരിക്കേറ്റവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും ഇസ്രായില്‍ പോലീസ് അന്താരാഷ്ട്ര വക്താവ് ഡീന്‍ എല്‍സ്ഡണ്‍ പറഞ്ഞു
ഇറാന്റെ സഹകരണത്തോടെ ഇസ്രായിലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തി വിമതർ അറിയിച്ചു. ഇറാനുമായി ചേർന്ന് ഇസ്രായിലിനെതിരെ ആക്രമണം നടത്തിയതായി ഹൂത്തികൾ ആദ്യമായി പ്രഖ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യ ഇസ്രായിലിലെ ജാഫയിൽ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സുപ്രധാന ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് വ്യക്തമാക്കി.
ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികളുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തതില്‍ ക്ഷമാപണം നടത്തി ഇസ്രായില്‍ സൈന്യം
തെഹ്റാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇസ്രായിലിന് ഇറാൻ്റെ തിരിച്ചടി
ഗാസയിലേക്ക് മാനുഷിക സഹായവുമായി മാഡ്ലിന് കപ്പലില്‍ യാത്ര പുറപ്പെട്ട ആക്ടിവിസ്റ്റ് ഗ്രെറ്റ തന്‍ബര്‍ഗിനെ നാടുകടത്തിയെന്ന് ഇസ്രായില്‍