Browsing: Israel

തെഹ്റാനിലെ ആണവനിലയങ്ങളിൽ ഉണ്ടായ ആക്രമണത്തിന്റെ ആകാശചിത്രം പുറത്തുവന്നെങ്കിലും നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ ഇറാൻ പുറത്തുവിട്ടില്ല.

റഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് ദശലക്ഷം ആളുകൾ ഇസ്രായിലിൽ ജീവിക്കുന്നതിനാലാണ് ഇറാന് പരസ്യമായ സഹായവുമായി ​രം​ഗത്താത്തതെന്ന് പുടിൻ വ്യക്തമാക്കി

ഇറാന്‍ നയതന്ത്രത്തിലേക്ക് മടങ്ങണമെന്ന ആഹ്വാനങ്ങള്‍ ഇപ്പോള്‍ അര്‍ഥശൂന്യമാണ്. നയതന്ത്രത്തിനുള്ള വാതില്‍ ശാശ്വതമായി കൊട്ടിയടച്ചിരിക്കുന്നു

പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സഹചര്യം കുവൈത്ത് വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായിലിനെതിരായ ആക്രമണത്തിൽ ഇതാദ്യമായി കാസർ ഖൈബർ ശ്രേണിയിലുള്ള മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഒമ്പത് മാക്ക് (ശബ്ദത്തേക്കാൾ ഒമ്പതിരട്ടി വേഗത) ഉള്ളതിനാൽ ഇറാനിൽ നിന്നു തൊടുത്ത് അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ഇത് ഇസ്രായിലിൽ എത്തും.

ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായി രാവിലെ 8.15 ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന്‍ 30 മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഇസ്രായിലികളോട് പറഞ്ഞു. ഇറാനില്‍ പുലര്‍ച്ചെ നടത്തിയ അമേരിക്കന്‍ ആക്രമണം ഇസ്രായിലുമായുള്ള പൂര്‍ണ ഏകോപനത്തോടെയാണ് നടത്തിയത്.

ഇറാനെതിരെ എന്തെങ്കിലും ആക്രമണം നടത്താൻ യുഎസ് പദ്ധതിയിടുകയാണെങ്കിൽ, ആദ്യം അത് തങ്ങളുടെ സൈന്യത്തിനായി 50,000 ശവപ്പെട്ടികൾ തയ്യാറാക്കണം എന്നും ഇറാൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രായില്‍ ആക്രമണം മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്നു. സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കണം. സംഘര്‍ഷം ഒഴിവാക്കണം. ഇറാനും അന്താരാഷ്ട്ര സമൂഹവും ചര്‍ച്ചാ പ്രക്രിയയിലേക്ക് മടങ്ങണം.

ഇസ്രായില്‍ യുദ്ധത്തില്‍ അമേരിക്ക നേരിട്ട് പങ്കുചേര്‍ന്നത് മേഖലയെ പ്രവചനാതീതമായ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുമെന്ന ഭീതി ശക്തമായി.