Browsing: Israel

967 ജൂൺ 4-ന് നിർണിത അതിർത്തിയിൽ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ജനതയുടെ അവകാശം പൂർണമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി.

ഇസ്രായിലില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇറാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു.

വിശന്ന് കഴിഞ്ഞാൽ ഏത് സമൂഹത്തിൽ പെട്ടവരാണെങ്കിലും, ഇനി എന്ത് സാഹചര്യമാണെങ്കിലും ആദ്യം ചെയ്യുന്നത് കുട്ടികൾക്ക് ഭക്ഷണം നൽകുക എന്നതായിരിക്കും

വാഷിംഗ്ടണ്‍ – യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയിലെ പങ്കാളിത്തം രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഏജന്‍സി ഇസ്രായില്‍ വിരുദ്ധ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നും പറഞ്ഞ് സംഘടനയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചു.

ഇറാൻ ആണവ ബോംബ് നിർമിക്കാൻ ശ്രമിക്കുന്നില്ലെന്നും അതിന് ഉദ്ദേശമില്ലെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി

ഇറാൻ-ഇസ്രായിൽ യുദ്ധത്തിനിടെ അമേരിക്കയും ഇസ്രായിലും ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തെങ്കിലും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി.

ഇസ്രായിലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ, ജൂണ്‍ അവസാനം തെഹ്റാനിലെ എവിന്‍ ജയിലിനെതിരായ വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ നടത്തിയതായി സംശയിക്കുന്ന യുദ്ധക്കുറ്റം അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

ഗാസയിലെ ദെയ്ര്‍ അല്‍ബലഹിലെ തങ്ങളുടെ പ്രധാന വെയര്‍ഹൗസും ജീവനക്കാരുടെ താമസസ്ഥലവും തിങ്കളാഴ്ച മൂന്ന് തവണ ഇസ്രായില്‍ ആക്രമിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ഗാസ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തിന്റെ മൃഗീയതയെ ലിയോ മാര്‍പ്പാപ്പ അപലപിച്ചു

ഹിസ്ബുല്ല തങ്ങളുടെ ആയുധശക്തി ഉപേക്ഷിക്കില്ലെന്നും തങ്ങളുടെ ആയുധങ്ങള്‍ ഇസ്രായിലിന് ലഭിക്കില്ലെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം പ്രഖ്യാപിച്ചു.