ഖത്തറിലെ ഇറാൻ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്ക്
Browsing: Iran
‘യുഎഇയെ വീടെന്ന് വിളിക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ സംരക്ഷിക്കാൻ മുന്നണിപ്പോരാളികൾ രംഗത്തുണ്ട് ‘ഹൃദയം തൊടുന്ന വാക്കുകളാണ് ദുബൈ വിളിച്ച് പറയുന്നത്.
അബുദാബി ഇത്തിഹാദ് ടവേഴ്സിന് സമീപം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം യുഎഇ പ്രതിരോധ സേന തകർത്തു.
യു.എ.ഇയില്‍ ഇന്നലെയും ഇന്നുമായുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദോഹ(ഖത്തർ)- യുദ്ധത്തിന്റെ പശ്ചാതലത്തിൽ ഒരാളും വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും പുറത്തിറങ്ങരുതെന്നും ഉള്ളിൽത്തന്നെ ഇരിക്കണമെന്നും ഖത്തർ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലുണ്ട്.…
ഇസ്രായിലില്‍ തെല്‍അവീവിനടുത്തുള്ള ഒരു ഡിസ്ട്രിക്ട് അപ്പാടെ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ബെയ്റ്റ് ഷെമെഷിലാണ് മാരകമായ ആക്രമണമുണ്ടായത്
സൗദി അറേബ്യയെയും മറ്റേതാനും സഹോദര രാഷ്ട്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി വിദേശ മന്ത്രാലയം സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി രിസ ഇനായതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഇറാന്‍ ഇന്ന് രാവിലെ ഇസ്രായിലിനും മേഖലയിലെ യു.എസ് താവളങ്ങള്‍ക്കും നേരെ നിരവധി പുതിയ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ഗള്‍ഫ് നഗരങ്ങളെ പിടിച്ചുകുലുക്കിയ ശക്തമായ സ്ഫോടനങ്ങളുമുണ്ടായി.
ശനിയാഴ്ച രാവിലെ മുതല്‍ ഇറാനിലുടനീളം ഉദ്യോഗസ്ഥരുടെ ഒത്തുചേരലുകളും കേന്ദ്രങ്ങളും ലക്ഷ്യമിട്ടുണ്ടായ ഇസ്രായില്‍-അമേരിക്കന്‍ ആക്രമണങ്ങളില്‍ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ ഏതാനം മുതിര്‍ന്ന ഇറാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് മാധ്യമങ്ങളും ഇസ്രായിലി സൈന്യവും റിപ്പോര്‍ട്ട് ചെയ്തു
തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്‌കൂളിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 148 ആയി ഉയര്‍ന്നു


