Browsing: Iran israel war

ഇറാന്‍ മിസൈലുകളും ഡ്രോണുകളും ചെറുക്കാന്‍ മാത്രം ഇസ്രായിലിന് പ്രതിദിനം 20 കോടി ഡോളര്‍ ചെലവഴിക്കേണ്ടിവന്നതായി വിദഗ്ധര്‍ കണക്കാക്കുന്നു.

ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ അമര്‍ഷം പ്രകടിപ്പിച്ച ട്രംപ്, ഇസ്രായേലിനോട് ‘ബോംബുകള്‍ വര്‍ഷിക്കരുത്, പൈലറ്റുമാരെ തിരികെ വിളിക്കൂ’ എന്ന് ആവശ്യപ്പെട്ടു.

ആഗോള ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ നൽകുന്ന വിവരം അനുസരിച്ച് മേഖലയിലെ എട്ട് പ്രധാന വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളാണ് നിർത്തിവെച്ചത്.

യു.എസ് ആക്രമണങ്ങള്‍ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതിനാല്‍ ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.

ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറക്കാനുമുള്ള തീവ്രമായ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കിടയിലാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്.

ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ബഹ്‌റൈന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്.

രു തരത്തിലുമുള്ള യുദ്ധഭീതിയില്ല. ഖത്തറിന് പുറമെ യു.എ.ഇയും വ്യോമപാത അടച്ചിട്ടുണ്ട്. ഇവ വൈകാതെ തുറക്കും. യാത്രകൾക്ക് തടസമുണ്ടാകില്ല.

ഖത്തറിലെ യു.എസ് സൈനിക ആസ്ഥാനത്തേക്ക് ആറു മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടതെന്ന് റിപ്പോർട്ടുണ്ട്.

ദോഹ- ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷമായി. പലയിടങ്ങളിൽനിന്നും ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങളും കേൾക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിൽനിന്ന് നിരവധി മലയാളികൾ ദ മലയാളം…