Browsing: Iran

അമേരിക്കൻ മധ്യസ്ഥതയിലുള്ള ദുർബല വെടിനിർത്തൽ 50 ദിവസം പിന്നിട്ടതോടെ, ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ.

കഴിഞ്ഞ ജൂണില്‍ ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ സംശയിക്കപ്പെടുന്ന 21,000 ലേറെ പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പോലീസ് അറിയിച്ചു.

ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുമെന്ന സംസാരം തികച്ചും മിഥ്യയാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി.

ഇസ്രായിലില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇറാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു.

ഇറാൻ ആണവ ബോംബ് നിർമിക്കാൻ ശ്രമിക്കുന്നില്ലെന്നും അതിന് ഉദ്ദേശമില്ലെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി

ഇറാൻ-ഇസ്രായിൽ യുദ്ധത്തിനിടെ അമേരിക്കയും ഇസ്രായിലും ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തെങ്കിലും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി.

ഇസ്രായിലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ, ജൂണ്‍ അവസാനം തെഹ്റാനിലെ എവിന്‍ ജയിലിനെതിരായ വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ നടത്തിയതായി സംശയിക്കുന്ന യുദ്ധക്കുറ്റം അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഇറാനില്‍ അമേരിക്കന്‍ പിന്തുണയോടെ നടത്തിയ ആക്രമണങ്ങളിലൂടെ ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ഇസ്രായില്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പറഞ്ഞു.

ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ അസ്തിത്വവും അഖണ്ഡതയും അഭൂതപൂര്‍വമായ ഭീഷണി നേരിട്ടതായി ഇറാന്‍ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂണിറ്റ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സംയുക്ത സേനാ മേധാവി. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇറാന്‍ 400 ലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടു.