യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും പുതിയ ഓൺലൈൻ അപ്പോയിന്‍റ്‌മെന്‍റ് പോർട്ടൽ തുടങ്ങി.
Browsing: Indian passport
പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ച നടപടി പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഉടനെ പിന്‍വലിക്കണമെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ആശങ്കാജനകമാണെന്നും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മുസ്ലിംലീഗ് എംപിമാര്‍ക്കും നിവേദനം നല്‍കി.
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്‍റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ അഞ്ച് ദിവസത്തേക്ക് നിർത്തി വെക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വിസ വേണ്ടെങ്കിലും ഇതിലെ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ വാലിഡിറ്റി, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവ ആവശ്യമായി വന്നേക്കാം. രാജ്യങ്ങളുടെ വിസ നിയമങ്ങളിൽ ഇടക്കിടെ മാറ്റം വരാറുള്ളതിനാൽ, പുറപ്പെടുംമുമ്പ് ഔദ്യോഗിക സംവിധാനങ്ങൾ വഴി ഉറപ്പുവരുത്താൻ മറക്കരുതേ.
2025 ആഗസ്റ്റ് 15-ഓടെ 11 പുതിയ സേവന കേന്ദ്രങ്ങളും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകും
ഇന്ത്യയും പൗരന്മാര്‍ക്ക് ഇ-പാസ്‌പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങി. നിലവില്‍ കൈവശമുള്ള പാസ്‌പോര്‍ട്ടുകള്‍ നിര്‍ബന്ധമായും മാറ്റേണ്ടതുണ്ടോ എന്നാണ് പലരുടേയും സംശയം.





