Browsing: Heart Attack

മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി മേലെവീട്ടില്‍ ഫൈസല്‍ (46) ആണ് നിര്യാതനായത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ അൽആർദ്ദയിൽ കഫറ്റീറിയ തൊഴിലാളിയായിരുന്നു.

ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ (51) മരണം ഹൃദയാഘാതം മൂലമാണെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം സ്ഥിരീകരിച്ചു.

പ്രൊഫഷണൽ ഗുസ്തി താരവും ഡബ്ല്യുഡബ്ല്യുഇ (WWE) ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്.

കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിനകത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കാസർകോട് നീലേശ്വരം സ്വദേശി ബഹ്റൈനിലെ ആശുപത്രിയിൽ മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാമാണ്‌ (65) ബഹ്റൈനിലെ ഹമദ് ആശുപത്രിയിൽ മരിച്ചത്

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജിദ്ദയില്‍ മരിച്ചു. കൈതവന അരിമ്പൂള്‍ പുത്തന്‍പറമ്പില്‍ പരേതനായ ജോയിച്ചന്റെയും മേബിള്‍ ജോസഫിന്റെയും മകന്‍ മാത്യു ജോസഫ് (സാം – 51) ആണ് വെള്ളിയാഴ്ച മരിച്ചത്

ദുബായ്: ചെര്‍പ്പുളശ്ശേരി തൂത വീട്ടിക്കാടിലെ കാട്ടുകണ്ടത്തില്‍ അബ്ദുല്‍ റസാഖ് (49) ദുബൈ അല്‍ വര്‍ക്കയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ കാട്ടുകണ്ടത്തില്‍ മമ്മദ് മൊല്ലാക്കയുടെ മകനാണ്. കഫ്‌ത്തേരിയ ജോലിക്കാരനായിരുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. പാത്തുമ്മക്കുട്ടിയാണ് മാതാവ്. ഭാര്യ: ചിറത്തൊടി നസീറ. മക്കള്‍: മിദ്ലാജ്, വഫ, സലാഹുദ്ദീന്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

പെട്ടെന്ന് ആളെക്കൊല്ലുന്ന ഈ രോഗം താണ്ഡവം തുടങ്ങിക്കഴിഞ്ഞു.ആരോഗ്യം ശ്രദ്ധിക്കുന്നതിനുള്ള ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് ഇവിടെ