Browsing: Hamas

ഉപരോധം, വംശഹത്യ, പട്ടിണി എന്നിവയ്ക്ക് കീഴിൽ വെടിനിർത്തൽ ചർച്ചകൾ തുടരുന്നത് അർത്ഥശൂന്യമാണെന്ന് ഗാസയിലെ ഹമാസ് പ്രസ്ഥാനത്തിന്റെ തലവൻ ഖലീൽ അൽഹയ്യ പ്രസ്താവിച്ചു.

ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മൂന്നാഴ്ചയായി നടന്നുവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു.

ഖത്തറിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന പരോക്ഷ ചർച്ചകളുടെ ഭാഗമായി, ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് പോസിറ്റീവ് പ്രതികരണം മധ്യസ്ഥർക്ക് സമർപ്പിച്ചതായി വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.

ദോഹയില്‍ നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഹമാസുമായുള്ള നിര്‍ദിഷ്ട 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഗാസയില്‍ ഹമാസിനെതിരെ ഇസ്രായില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതിതീവ്ര വലതുപക്ഷക്കാരനായ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന് ഉറപ്പ് നല്‍കിയതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് ഫലസ്തീന്‍ അതോറിറ്റിക്ക് ആയുധങ്ങള്‍ കൈമാറണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഗാസയില്‍ നിന്ന് ഇസ്രായില്‍ പൂര്‍ണമായി പിന്‍വാങ്ങുകയും ഫലപ്രദമായ അറബ്, അന്താരാഷ്ട്ര പിന്തുണയോടെ ഗാസയിലെ പൂര്‍ണ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ് ഗാസ പ്രശ്‌നത്തിനുള്ള ഏക പ്രായോഗിക പരിഹാരമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മുന്‍ ക്വാര്‍ട്ടറ്റ് പ്രതിനിധിയുമായ ടോണി ബ്ലെയറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.

ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനെ നിരായുധീകരിക്കണമെന്നത് ഇസ്രായിലിന്റെ അടിസ്ഥാന വ്യവസ്ഥയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ പിടിയില്‍ നിന്ന് ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളെ കൂടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഗ്രെറ്റ വാന്‍ സുസ്റ്റെറന്‍ ആതിഥേയത്വം വഹിച്ച ദി റെക്കോര്‍ഡ് പ്രോഗ്രാമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.

ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഹമാസ് പോരാളികള്‍ വെച്ച കെണിയില്‍ ഇസ്രായില്‍ സൈനികര്‍ കുടുങ്ങി. പോരാളികളെ തേടി കെട്ടിടത്തില്‍ ഇസ്രായില്‍ സൈനികര്‍ കയറിയ ഉടന്‍ കെട്ടിടം ഹമാസ് പോരാളികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായ സുരക്ഷാ സംഭവമാണ് നടന്നതെന്ന് ഇസ്രായിലിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ ഗാസയില്‍ നിന്ന് ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇസ്രായിലി സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട സൈനികന്റെ പേര് സൈന്യം പുറത്തുവിട്ടിട്ടില്ല. പേരുവിവരങ്ങള്‍ പക്ഷേ പിന്നീട് പുറത്തുവിടുമെന്ന് സൈന്യം അറിയിച്ചു.

ഇസ്രായില്‍ സൈന്യത്തിന് നേരിടുന്ന ആളപായങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള സൈനിക സെന്‍സര്‍ഷിപ്പും കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ ഇപ്പോള്‍ അറിയിച്ചതിനേക്കാള്‍ കൂടുതലായിരിക്കാമെന്ന് ഇസ്രായിലി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമായേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗാസയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് തങ്ങള്‍ പോസിറ്റീവ് ആയി പ്രതികരിച്ചെന്ന് ഫലസ്തീനിലെ ഹമാസ് പ്രസ്ഥാനം പറഞ്ഞത് നല്ലതാണ്. ഗാസയില്‍ ഈ ആഴ്ച വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ കഴിയുമെന്നും ട്രംപ് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.