Browsing: Gulf news

എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഈ പരിപാടിയിൽ, ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡിന്റെ നേതൃത്വത്തിൽ ബ്ലൈൻഡ് ടേബിൾ ടെന്നിസിന്റെ ആകർഷകമായ പ്രദർശനം നടന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സജീവരായി നിലനിർത്താൻ പ്രചോദിപ്പിക്കുന്നതും ഉൾക്കൊള്ളലിന്റെ ശക്തി ചൂണ്ടിക്കാട്ടുന്നതുമാണ് ഈ ശ്രമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി

ദുബായിൽ ഇനി വിസ പുതുക്കാനോ പുതിയ വിസയെടുക്കാനോ മുൻകൂട്ടി ട്രാഫിക് പിഴകൾ അടക്കേണ്ടി വരും. പുതുതായി ആരംഭിച്ച പദ്ധതി അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. നടപ്പിലാക്കാൻ പോകുന്ന പദ്ധതിയിൽ, താമസക്കാർക്ക് വിസ പുതുക്കാനോ പുതിയ വിസ ലഭിക്കാനോ മുൻപ് അവശേഷിച്ച ട്രാഫിക് പിഴകൾ തീർക്കേണ്ടതായിരിക്കും

കാൽനടയാത്രക്കാരുടെ നടപ്പാതയിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗതയിൽ വന്ന ഒരു വാഹനം ചുവന്ന സിഗ്നൽ ലംഘിച്ച് നേർക്ക് വന്നതിനെ തുടർന്ന് മാനസികാഘാതമേറ്റ ഏഴുവയസ്സുകാനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വിനോദയാത്രക്ക് കൊണ്ട് പോയി മാനസ്സിക പിന്തുന്ന നൽകി ഷാർജ പോലീസ്

കണ്ണൂർ പ​ള്ളി​ക്കു​ന്ന് അം​ബി​കാ റോ​ഡി​ൽ ദാ​സ​ൻ പീ​ടി​ക​യ്ക്കു സ​മീ​പം നി​ത്യ​നാ​രാ​യ​ണീ​യ​ത്തി​ൽ എ.​വി. സ​ന്തോ​ഷ്കു​മാ​ർ (54) അബുദാബിയിൽ നിര്യാതനായി

ദുബൈയിലെ ബാങ്ക് കൺസൾട്ടന്റായ ഇന്ത്യൻ പ്രവാസിയെ കബളിപ്പിച്ച് വാട്ട്‌സാപ് ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിയെടുത്തത് 23 ലക്ഷത്തോളം(100,000 ദിർഹം) രൂപ. സതീഷ് ​ഗഡ്ഡെ എന്ന ബാങ്ക് ജീവനക്കാരൻ വായ്പയിലൂടെ കടം വാങ്ങിയ പൈസയായിരുന്നു ട്രേഡിം​ഗിനായി നിക്ഷേപിച്ചിരുന്നത്

‘വിസ് എയർ’ പ്രവർത്തനം നിർത്തുന്നതോടെ വിമാന നിരക്കുകൾ ഇനി 50%-ത്തിലധികം വർദ്ധിച്ചേക്കാമെന്നാണ് ട്രാവൽ ഏജന്റുമാർ മുന്നറിയിപ്പ് നൽകുന്നു

ബഹ്‌റൈൻ ഗവൺമെന്റ് ആശുപത്രികളുടെ ഘടകമായ ഹെറിഡെറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിൽ (എച്ച.ബി.ഡി.സി) ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാകും

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സമുദ്ര സുരക്ഷാ മേഖലയിലെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായി കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമഡോർ സ്റ്റാഫ് ശൈഖ് മുബാറക് അലി അൽ യൂസഫ് വ്യക്തമാക്കി.

ഒമാനിൽ വേനൽക്കാലത്ത് കൃഷിയിടങ്ങളിൽ തീപിടിത്തം ഗുരുതരമായ പ്രശ്‌നമായി മാറുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.