Browsing: Gulf

ദുബൈയിലെ റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 320 ദിര്‍ഹം വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ഏഷ്യന്‍ വംശജന് ഒരു മാസം തടവും മോഷ്ടിച്ച ഫോണിന്റെ വിലക്ക് തുല്യമായ തുക പിഴയും വിധിച്ചു.

സൗദിയില്‍ നിയമ ലംഘകരെ പിടികൂടാനായുള്ള ശക്തമായ പരിശോധന തുടരുന്നു. വിവിധ സുരക്ഷാ വകുപ്പുകള്‍ ഒരുമിച്ച് പ്രവർത്തിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായത് 21,000 ലേറെ നിയമ ലംഘകർ.

ഒരാഴ്ചക്കിടെ സൗദിയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള 28,87,516 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു

ഗൾഫിൽ നിന്ന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കോ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ മൂന്നാം വ്യക്തി മുഖേന പണമയക്കരുതെന്ന് നിർദേശം

ബഹ്‌റൈനിലെ ബാർബർ എന്ന പ്രദേശത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം മോഷ്ടിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇസ്രായിൽ അറസ്റ്റ് ചെയ്ത ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലയിലെ സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു കുവൈത്തികളില്‍ രണ്ടു പേരെ ഇസ്രായില്‍ മോചിപ്പിച്ചു.

അനധികൃത ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 419 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.