Browsing: Gaza

ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാനും ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഏക മാർഗം ഗാസ പൂർണമായും പിടിച്ചടക്കലാണെന്ന് ഇസ്രായിൽ തീവ്രവലതുപക്ഷ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് പറഞ്ഞു. ഹമാസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങാതെ തന്നെ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഗാസ പൂർണമായും പിടിച്ചടക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടത്.

2023 ഒക്‌ടോബർ ഏഴ് ആക്രണത്തിൽ ഹമാസ് പിടികൂടിയ മുഴുവൻ ഇസ്രായിലി ബന്ദികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 13ന് ജറൂസലമിൽ നടന്ന പ്രകടനത്തിൽ ഇഡാൻ അലക്‌സാണ്ടറിന്റെ ഫോട്ടോ അടങ്ങിയ പ്ലക്കാർഡുകളേന്തിയവർ.

ഗാസ ശുജാഇയ ഡിസ്ട്രിക്ടിൽ ഇസ്രായിൽ ഷെല്ലാക്രമണത്തിൽ പരുക്കേറ്റയാളെ ഗാസ സിറ്റിയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലേക്ക് നമ്മള്‍ നീങ്ങണം. വരുന്ന ഏതാനും മാസങ്ങളില്‍ നമ്മള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും

ഗാസയിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൂരമായ വംശഹത്യക്കെതിരെ പ്രതിഷേധം നടത്തിയ ആള്‍ക്കൂട്ടം ഇസ്രായിൽ കമ്പനികളെന്ന് ആരോപിച്ച് അന്താരാഷ്ട്യ ബ്രാന്‍ഡ് ഔട്ട്ലെറ്റുകൾ നശിപ്പിച്ചു

മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനു ശേഷം ഇസ്രായിലിന്റെ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് സ്തംഭിച്ച ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ജാഗ്രതയോടെയുള്ള പ്രതീക്ഷകള്‍ക്ക് കയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ പുതുജീവന്‍ നല്‍കി

ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 19 ലക്ഷം ആളുകള്‍ ബോംബാക്രമണം, ഭയം, നഷ്ടം എന്നിവക്കിടയില്‍ ആവര്‍ത്തിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

ഗാസയുടെ വടക്ക് ഭാഗത്തുണ്ടായ ആക്രമണത്തില്‍ 19 പേര്‍ കൂടി കൊല്ലപ്പെട്ടതായി വിവിധ ആശുപത്രികളിലെ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സും പറഞ്ഞു.

ദക്ഷിണ ഗാസയിലെ റഫയില്‍ ശക്തമായ ആക്രമണങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഇസ്രായിലി സൈന്യം പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജിദ്ദ: ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ആറു ദിവസത്തിനിടെ ഇസ്രായില്‍ 979 ഫലസ്തീനികളെ കൊന്നൊടുക്കിയതായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍സ് പറഞ്ഞു. മാര്‍ച്ച് 19 മുതല്‍ 24 വരെയുള്ള…