Browsing: Execution

ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയതിലും ഇറാനില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊപ്പെടുത്താന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ രാജ്യത്തേക്ക് കടത്തിയതിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മൂന്ന് പേരെ വധശിക്ഷക്ക് വിധേയരാക്കിയതായി ഇറാന്‍ ജുഡീഷ്യറിയുടെ മീസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കടത്തിയ ഉപകരണങ്ങള്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി വാര്‍ത്താ ഏജന്‍സി പറഞ്ഞു.

സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ സൈനിക താവളം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകര സംഘത്തിൽ ചേർന്ന സഹോദരന്മാരായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഅജ്ജൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ, സുലൈമാൻ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.