Browsing: Dubai

ദുബായില്‍ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് വെളിപ്പെടുത്തല്‍. പൈലറ്റ് ഉള്‍പ്പെടെ നാല് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന, 160 കിലോമീറ്റര്‍ വരെ പറക്കല്‍ ദൂരവും മണിക്കൂറില്‍ 320 കിലോമീറ്റര്‍ പരമാവധി വേഗതയുമുള്ള ജോബി ഏരിയല്‍ ടാക്‌സിക്ക്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള 45 മിനിറ്റ് കാര്‍ യാത്ര 12 മിനിറ്റായി കുറക്കാന്‍ കഴിയും. പൈലറ്റിന് പുറമേ നാല് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഈ വിമാനത്തിന് 450 കിലോഗ്രാം പേലോഡ് വഹിക്കാന്‍ കഴിയും.

മോഷണശ്രമത്തിനിടെ 55 വയസ്സുള്ള ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കെതിരെ ദുബൈ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചു. അൽ വുഹൈദ മേഖലയിലാണ് സംഭവമുണ്ടായത്.

സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലില്‍ കഴിഞ്ഞ ദിവസം എത്തിയപ്പോൾ നൂറ അറിഞ്ഞിരുന്നില്ല, തന്നെ അത്ഭുതപ്പെടുത്തുന്ന നിമിഷങ്ങള്‍ കാത്തുവെച്ച് യു.എ.ഇ രാജകുടുംബം പ്രത്യക്ഷപ്പെടുമെന്ന്

നിക്ഷേപകന്റെ സാമ്പത്തിക ശേഷിയും നഷ്ടം സഹിക്കാൻ പ്രാപ്തിയുണ്ടോ എന്നും വേണ്ടവിധത്തിൽ വിലയിരുത്താതെ HDFC ബാങ്ക് ബോണ്ടുകൾ വിൽക്കുകയും പണം പൂർണമായി നഷ്ടമായെന്ന് നിക്ഷേപകർ പരാതിപ്പെടുകയും ചെയ്തതോയെടാണ് അന്വേഷണം.

ഫലത്തിൽ അവർക്ക് മൂന്നു ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. പതിവ് പ്രവൃത്തി സമയം ജൂൺ 30 തിങ്കളാഴ്ച ആയിരിക്കും.

വേനല്‍ ചൂട് കനത്തതോടെ ദുബായില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ തൊഴില്‍ ദിവസങ്ങള്‍ നിശ്ചയിച്ചു

യുഎഇ പൗരന്മാർക്ക് പൊതുവെ നിയമന മുൻഗണന നൽകുന്നുണ്ടെങ്കിലും, ദുബായിലെ നിരവധി സർക്കാർ സ്ഥാപനങ്ങൾ നിലവിൽ വൈദഗ്ധ്യമുള്ള പ്രവാസികൾക്കും ജോലി നൽകുന്നുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, നഗര ആസൂത്രണം, സാമൂഹിക പരിചരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അവസരങ്ങൾ ലഭ്യമാണ്

764 അപ്പാർട്ടുമെന്റുകളിൽ നിന്ന് 3,820 താമസക്കാരെയും പ്രത്യേക യൂണിറ്റുകൾ സുരക്ഷിതമായി സുരക്ഷിതമായി ഒഴിപ്പിച്ചു.

തുറമുഖ പ്രവേശന ചട്ടങ്ങളോ വ്യവസ്ഥകളോ ഇല്ലാതിരുന്ന കാലത്ത് ജമാലുദ്ദിന്റെ പാസ്പോർട്ടിൽ പ്രവേശന സ്റ്റാമ്പ് പതിപ്പിച്ചിരുന്നില്ല. ഈ ആറ് പതിറ്റാണ്ടുകൾക്കിടയിൽ ദുബായുമായുള്ള ആത്മബന്ധം വളർന്നു.

ദുബായിലെ തൊഴിലാളികൾക്കായി സർക്കാർ നടത്തുന്ന ഏറ്റവും വലിയ വിനോദ കലാ പരിപാടിയാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് അസിസ്റ്റന്റ് ഡയറക്റ്റർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.