Browsing: dinner party

ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നല്കുമെന്ന് വിലയിരുത്തിയാണ് ഗവർണർമാരുടെ തീരുമാനം എന്ന് അറിയുന്നു. ആഴ്ചകൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവരെ ഇന്നത്തെ വിരുന്നിനായി ക്ഷണിച്ചത്. ഇതിൽ ഒരാഴ്ച മുമ്പ് ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവർണറാണ്. പിന്നാലെ മറ്റു ഗവർണർമാരും പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.