എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.
Monday, August 11
Breaking:
- മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
- 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
- ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
- നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
- ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു