ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്റെ പദവി രാജിവച്ചതിനു പിന്നിൽ ബിജെപി നേതൃത്വവുമായുള്ള ഭിന്നതയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Browsing: Conflict
ഇസ്രായില്‍ സിറിയയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് ആരോപിച്ചു. ഇസ്രായിലിന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍സുവൈദാ ഗവര്‍ണറേറ്റില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇസ്രായിലിനെ നേരിടുക അല്ലെങ്കില്‍ നമ്മുടെ ആഭ്യന്തര മുന്നണി പരിഷ്‌കരിക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ക്ക് മുന്നിലാണ് സിറിയ ഇപ്പോഴുള്ളത്. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സിറിയന്‍ ജനത ഐക്യത്തോടെ നേരിടും. സിറിയ കുഴപ്പങ്ങള്‍ക്കുള്ള സ്ഥലമായിരിക്കില്ല. സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സിറിയയെ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കുന്നു. ഡ്രൂസുകള്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്. അവരുടെ സംരക്ഷണം രാഷ്ട്രത്തിന്റെ മുന്‍ഗണനയാണ്. അല്‍സുവൈദായില്‍ സുരക്ഷ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രാദേശിക വിഭാഗങ്ങളെയും വിവേകമതികളെയും ഏല്‍പ്പിച്ചിട്ടുണ്ട്.
ദക്ഷിണ ഗാസയില്‍ നിന്ന് ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇസ്രായിലി സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട സൈനികന്റെ പേര് സൈന്യം പുറത്തുവിട്ടിട്ടില്ല. പേരുവിവരങ്ങള്‍ പക്ഷേ പിന്നീട് പുറത്തുവിടുമെന്ന് സൈന്യം അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് കിഴക്ക് കഫര്‍ മാലിക് ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം ഡസന്‍ കണക്കിന് ജൂത കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ സൈന്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പരിക്കേറ്റവരുടെ സമീപത്ത് എത്തിച്ചേരാന്‍ ആംബുലന്‍സ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.
സൗദിയിലെ ഒരു പ്രവിശ്യക്ക് അപകീർത്തിയുണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച സൗദി യുവാവിനെ ദവാദ്മിയിൽ നിന്ന് പോലീസ് യുവാവിന അറസ്റ്റ് ചെയ്തു
2023 മെയ് മുതൽ ഭൂമിയുടെ അവകാശം, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തുടങ്ങിയ ആക്രമണത്തിൽ 250 ലധികം പേർ മരണപ്പെടുകയും 50,000 ത്തോളം പേരെ കുടിയിറക്കപ്പെടുകയും ചെയ്തു
റിയാദ് – തലസ്ഥാന നഗരിയില്‍ പൊതുസ്ഥലത്തു വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ഏഴു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനികളും അഫ്ഗാനികളുമാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന്റെ…