Browsing: compensation

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം (ഏകദേശം14 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അബുദാബി അപ്പീൽ കോടതിയാണ് ഉപയോഗിക്കാത്ത വാർഷിക അവധിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമക്ക് നിർദേശം നൽകിയത്.

വൈദ്യുതി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഭേദഗതികളെ തുടര്‍ന്ന് വൈദ്യുതി സേവന നിലവാര ഗൈഡ് ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇലക്ട്രിസിറ്റി കമ്പനി നിയമ, വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന ഒമ്പത് ഗ്യാരണ്ടീഡ് മാനദണ്ഡങ്ങള്‍ ഗൈഡില്‍ ഉള്‍പ്പെടുന്നു. മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ മീറ്റര്‍ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. മൂന്നു ദിവസത്തിനു ശേഷം വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ തോതിലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. പണമടച്ചതിന് ശേഷം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വൈകിയാല്‍ ഉപഭോക്താവിന് 400 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ അധിക നഷ്ടപരിഹാരവും ലഭിക്കും.

പാലം തകർന്ന് വീണ് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, അപകടത്തിൽ പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയുമാണ് പ്രധാനമന്ത്രി നഷ്ടപരി​ഹാര തുകയായി പ്രഖ്യാപിച്ചത്.

2010 മംഗലാപുരം വിമാനാപകടത്തിൽ, ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായി കിട്ടേണ്ടിയിരുന്ന നഷ്ടപരിഹാരം അതിഭീമമായി വെട്ടിക്കുറയ്ക്കാൻ എല്ലാത്തരം ഹീനമായ കളികളും കളിച്ചതാണ് അന്ന് സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ.

ഇന്ത്യയില്‍ ഇക്കാലമത്രയും ഉണ്ടായ വിമാനപകടങ്ങളില്‍ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് വിമാനപകടത്തില്‍ എയര്‍ ഇന്ത്യക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്

വിവാഹമോചനക്കേസിൽ അമേരിക്കൻ യുവതിക്ക് 10 കോടി ദിർഹം (2.72 കോടി ഡോളർ) നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കുടുംബ കോടതി ഉത്തരവിട്ടു.

നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരന് സ്വകാര്യ കമ്പനി അഞ്ചു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന ലേബർ കോടതി വിധി റിയാദ് ലേബർ അപ്പീൽ കോടതി വിധി ശരിവെച്ചു.