Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • സൗദിയിൽ പൊതുഗതാഗതത്തിന് വൻ സ്വീകാര്യത; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 42 കോടിയിലധികം പേർ
    • അറ്റകുറ്റപ്പണികള്‍ നടത്തി വിശുദ്ധ കഅബാലയം മിനുക്കി
    • ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടര്‍ന്നാല്‍ ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുമെന്ന് ഇറാന്റെ ഭീഷണി
    • വാല്‍പ്പാറ അപകടം: കണ്ണീരണിഞ്ഞ് കേരളം; ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു
    • ഹാജിമാരല്ലാത്തവര്‍ക്ക് മക്കയിലേക്കുള്ള പ്രവേശന വിലക്ക് പ്രാബല്യത്തില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരന് അഞ്ചു ലക്ഷം റിയാൽ നഷ്ടപരിഹാരം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌22/04/2025 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരന് സ്വകാര്യ കമ്പനി അഞ്ചു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന ലേബർ കോടതി വിധി റിയാദ് ലേബർ അപ്പീൽ കോടതി വിധി ശരിവെച്ചു. തൊഴിൽ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന രീതിയിൽ നിയമവിരുദ്ധമായി പിരിച്ചുവിട്ടതു മൂലം നേരിട്ട പ്രയാസങ്ങൾക്ക് ജീവനക്കാരന് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ലേബർ കോടതി വിധിക്കുകയായിരുന്നു.

    തൊഴിൽ ബന്ധം അവസാനിപ്പിച്ചതിനുള്ള നഷ്ടപരിഹാരം, സർവീസ് ആനുകൂല്യം, ഉപയോഗിക്കാത്ത അവധിക്കാല വേതനം എന്നിവയും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും ജീവനക്കാരന് നൽകണമെന്ന് ലേബർ കോടതി സ്ഥാപനത്തോട് ഉത്തരവിട്ടു. സ്ഥാപനവും ജീവനക്കാരനും തമ്മിൽ ഒപ്പുവച്ച തൊഴിൽ കരാർ പരിശോധിച്ച കോടതി കരാർ പുതുക്കൽ തീയതിക്ക് 30 ദിവസം മുമ്പ് ഇരു കക്ഷികളിലും പെട്ട ഒരാൾ കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് മറ്റേയാളെ നോട്ടീസ് മൂലം അറിയിച്ചില്ലെങ്കിൽ കരാർ സ്വയമേവ പുതുക്കുമെന്ന് കണ്ടെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തൊഴിൽ ബന്ധം അവസാനിക്കുന്നതിന് 26 ദിവസം മുമ്പു മാത്രമാണ് സ്ഥാപനം പിരിച്ചുവിട്ട ജീവനക്കാരന് തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് നോട്ടീസ് നൽകിയതെന്ന് കോടതി കണ്ടെത്തി. ഇത് തൊഴിൽ കരാർ അവസാനിപ്പിക്കൽ നിയമവിരുദ്ധമാക്കുന്നതായും തൊഴിൽ നിയമത്തിലെ 77ാം വകുപ്പ് അനുസരിച്ച് ജീവനക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

    നിയമവിരുദ്ധമായ കാരണത്താൽ കരാർ അവസാനിപ്പിക്കുന്നതിലൂടെ പ്രയാസങ്ങൾ ഉണ്ടാകുന്ന കക്ഷിക്ക് നിയമം നഷ്ടപരിഹാരം ഉറപ്പാക്കുന്നതായും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. ലേബർ കോടതി വിധിക്കെതിരെ സ്ഥാപനം സമർപ്പിച്ച അപ്പീൽ പരിശോധിച്ച റിയാദ് ലേബർ അപ്പീൽ കോടതി, ലേബർ കോടതി വിധി ശരിവെക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    compensation employee labour court Saudi
    Latest News
    സൗദിയിൽ പൊതുഗതാഗതത്തിന് വൻ സ്വീകാര്യത; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 42 കോടിയിലധികം പേർ
    18/04/2026
    അറ്റകുറ്റപ്പണികള്‍ നടത്തി വിശുദ്ധ കഅബാലയം മിനുക്കി
    18/04/2026
    ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടര്‍ന്നാല്‍ ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുമെന്ന് ഇറാന്റെ ഭീഷണി
    18/04/2026
    വാല്‍പ്പാറ അപകടം: കണ്ണീരണിഞ്ഞ് കേരളം; ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു
    18/04/2026
    ഹാജിമാരല്ലാത്തവര്‍ക്ക് മക്കയിലേക്കുള്ള പ്രവേശന വിലക്ക് പ്രാബല്യത്തില്‍
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version