ആഗോള കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്
Browsing: Business
ബിനാമി ബിസിനസ് നടത്താന്‍ വിദേശ തൊഴിലാളിക്ക് കൂട്ടുനിന്ന താന്‍ നിയമക്കുരുക്കിലും സാമ്പത്തിക ബാധ്യതകളിലും അകപ്പെട്ടതായും തന്നെ കബളിപ്പിച്ച് വിദേശി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടതായും റിയാദ് നിവാസിയായ സൗദി പൗരന്‍ ഹമദ് നാസിര്‍ സുലൈമാന്‍ അബ്ദുറഹ്മാന്‍ പരാതിപ്പെട്ടു.
രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ സ്ഥാപനങ്ങൾ സ്ഥാപിച്ച് കോടികൾ തട്ടിയെടുത്ത കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിയെ, ഒടുവിൽ നിയമക്കുരുക്കിലാക്കിയതിന് പിന്നിൽ ഒരു ഇന്ത്യൻ യുവതിയുടെ അവിസ്മരണീയമായ നിയമപോരാട്ടമാണ്
മുൻ ബിസിനസ് പങ്കാളിക്ക് ലഭിക്കേണ്ട ലാഭം നൽകാത്തതിന് വാണിജ്യ കമ്പനിക്കെതിരെ 13,597 ബഹ്റൈൻ ദിനാർ(ഏകദേശം 30 ലക്ഷം രൂപ) അടയ്ക്കാൻ ബഹ്‌റൈൻ ഹൈ സിവിൽ കോടതി ഉത്തരവിട്ടു. 2019 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ ലാഭവിഹിതവും ബോർഡ് ആനുകൂല്യങ്ങളടക്കവുമാണ് ഈ തുകയിലുള്‍പ്പെട്ടിരിക്കുന്നത്
ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി നിലനിൽക്കുന്ന ബിസിസിഐ 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട്. ഇതിൽ 5,761 കോടി രൂപയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംഭാവനയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു
തലസ്ഥാന നഗരിയില്‍ ബിനാമിയായി പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് ബിസിനസ് നടത്തിയ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും യെമനിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിനാമി സ്ഥാപനം നടത്തിയ യെമനി പൗരന്‍ അബ്ദുറഹ്മാന്‍ സൈഫ് മുഹമ്മദ് അല്‍ഹാജ്, ഇതിനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ സ്വാലിഹ് ഈദ ഹുസൈന്‍ അല്‍ദോശാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി 60,000 റിയാല്‍ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്.
മറ്റ് മൂല്യം കൂടിയ ലോഹങ്ങൾക്കും ആഴ്ചയിൽ ഗണ്യമായ വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബിനാമി ബിസിനസ് സംശയിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 8,007 സ്ഥാപനങ്ങളിലും കമ്പനികളിലും ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം പരിശോധനകള്‍ നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,573 സ്ഥാപനങ്ങളിലും 1,434 കമ്പനികളിലുമാണ് മൂന്നു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. നിരവധി ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന സൂചനകള്‍ കണ്ടെത്തിയ പരിശോധനകളില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍, ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ ഇല്ലാതിരിക്കല്‍ അടക്കമുള്ള നിയമ ലംഘനങ്ങളും കണ്ടെത്തി.
ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ സൗദി പൗരനും ഈജിപ്തുകാരനും ദമാം ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ നിയമം അനുശാസിക്കുന്നതു പ്രകാരം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സ്വന്തം നിലക്ക് ശുദ്ധീകരിച്ച സമുദ്രജലം ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തിയ ഈജിപ്തുകാരന്‍ ഹംദി സഈദ് അബ്ദുല്‍കരീം സഅദ്, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ ഹുസൈന്‍ അബ്ദുറബ്ബ് റിദ ബാഖിര്‍ അല്‍ശഖ്‌സ് എന്നിവര്‍ക്കാണ് ശിക്ഷ. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു.
വെളിച്ചെണ്ണ വില ഓരോ ദിനവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യാപാരികള്‍