Browsing: Boeing

ബോയിങ് 737 മോഡൽ വിമാനമായ അമേരിക്കൻ എയർലൈൻ ഫ്ലൈറ്റ് 3023 വിമാനം പറന്നുയരാൻ ഒരുങ്ങുവേ ടയർ പൊട്ടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്

ആറ് ദിവസം മുമ്പ്, ദോഹയിലേക്ക് ഉള്ള ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തത് 11 യാത്രക്കാർ മാത്രമായിരുന്നു. ഖത്തറിലെ യുഎസ് എയർ ബേസ് ഇറാൻ ആക്രമിച്ച കാരണത്താൽ മേഖലയിലെ വ്യോമപാത അടച്ച കാരണത്താൽ 10 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.

സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതു വരെ എയർ ഇന്ത്യയുടെ ബോയിങ് ഗണത്തിലുള്ള എല്ലാ വിമാനങ്ങളും സർവീസിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി.

എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.

അഹമ്മദാബാദ്: ലണ്ടനിൽ പുതിയ ജീവിതം തുടങ്ങുന്നതിനെക്കുറിച്ചുള്ള സ്വപ്‌നത്തിലാണ് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിനിയായ ഡോക്ടർ കോമി വ്യാസ് ഇന്നലെ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171-ാം നമ്പർ വിമാനത്തിൽ കയറിയത്.…

ബ്ലാക്ക് ബോക്‌സ്, ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡർ, കോക്പിറ്റ് വോയ്‌സ് റെക്കോർഡർ എന്നിവയുടെ വിശകലനം പൂർത്തിയാകുന്നതോടെ, വിമാന ദുരന്തത്തിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അതുവരെ, ഊഹാപോഹങ്ങളെ ജാഗ്രതയോടെ കാണണം.