Browsing: Ban

നെസ്‌ലെയുടെ ചില ശിശു ഭക്ഷണ ഉൽപന്നങ്ങൾ പിൻവലിച്ച് യുഎഇ. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധനമെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.

ഗാസയിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഇസ്രായേൽ ടീമിന് ഒരുക്കിയത്.

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നീക്കത്തെ ചെറുക്കാൻ പുതിയ നിയമനിർമാണത്തിന് ഒരുങ്ങി തമിഴ്‌നാട് സർക്കാർ

യെമൻ സർക്കാർ വിദേശ കറൻസികളിലുള്ള വാണിജ്യ, സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, സേവന ഇടപാടുകളും കരാറുകളും നിരോധിച്ച് ഉത്തരവിട്ടു.

“പബ്ലിക് പാർക്കുകൾ, നടപ്പാതകൾ, ബീച്ചുകൾ എന്നിവ കുടുംബങ്ങൾക്കും കുട്ടികൾക്കും വ്യക്തികൾക്കും ശുദ്ധവായു ആസ്വദിക്കാനും, കായിക വിനോദങ്ങളിൽ ഏർപ്പെടാനും, വിശ്രമിക്കാനും വേണ്ടി നിർമ്മിച്ചതാണ്,” തറാദ പറഞ്ഞു

ലൈസന്‍സില്ലാത്ത കെട്ടിടത്തില്‍ വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കിയ രണ്ടു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാന്‍ ഇരു കമ്പനികളുടെയും മേധാവികളെ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.

അംഗീകൃത വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് തീര്‍ഥാടകര്‍ക്ക് ഉംറ സര്‍വീസ് കമ്പനികള്‍ സുരക്ഷിതവും നിയമനുസൃതവുമായ താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നുണ്ടെന്ന് നിരന്തരം നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമ ലംഘനം കണ്ടെത്തിയ രണ്ടു കമ്പനികള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തിയതെന്ന് ഹജ്, ഉംറ മന്ത്രാലയം പഞ്ഞു.

സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും മറ്റു പുകയില ഉല്‍പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നത് നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമായ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് ബഖാലകളിലും സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സാദാ സിഗരറ്റും ഇലക്‌ട്രോണിക് സിഗരറ്റും ഹുക്ക പുകയിലയും വില്‍ക്കുന്നത് വിലക്കിയത്. ഇത്തരം ഉല്‍പന്നങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ അനുമതിയുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്താനില്‍ നിന്ന് നേരിട്ടോ, ഇടനിലക്കാര് വഴിയോ ഉള്ള ഇറക്കുമതി റദ്ദാക്കിയതായി വാണിജ്യ മന്ത്രാലയംഅറിയിച്ചു

ജിദ്ദ – സൗദിയില്‍ ഹുക്കയില്‍ ഉപയോഗിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പതിനെട്ടില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ പ്രവേശിക്കുന്നതും കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും മുനിസിപ്പല്‍, പാര്‍പ്പിടകാര്യ…