ലൈബീരിയന്‍ പതാക വഹിച്ച ഗ്രീക്ക് ചരക്കു കപ്പലിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രീക്ക് ബള്‍ക്ക് കാരിയര്‍ എറ്റേണിറ്റി സിയിലെ മൂന്ന് നാവികര്‍ യെമന്‍ തീരത്ത് ഡ്രോണ്‍, സ്പീഡ് ബോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ യൂണിയന് നാവിക ദൗത്യമായ ആസ്പിഡെസിലെ ഉദ്യോഗസ്ഥന് പറഞ്ഞു. പശ്ചിമ യെമന്‍ തുറമുഖമായ അല്‍ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് എറ്റേണിറ്റി സി കപ്പലിനു നേരെ ഹൂത്തി ആക്രമണമുണ്ടായത്.
Browsing: Attack
റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസുകാരോട് കയ്യാങ്കളിയിലേര്പ്പെട്ട് സിപിഎം നേതാവ്
ഇസ്രായേൽ സൈന്യം ആറു പേരെ തടഞ്ഞ് വെച്ചതായി ഞങ്ങൾ കണ്ടു, അതിൽ മൂന്ന് കുട്ടികൾ ആയിരുന്നു. ഞങ്ങൾക്കറിയില്ല അവർ ഇപ്പോൾ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന്
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. കൂടരഞ്ഞിയില്‍ ഹോട്ടലില്‍ എത്തിയ കമല്‍ സന്ദീപിനെ പുറത്തേക്ക് വിളിച്ചിറക്കി
ഇറാനെതിരായ ആക്രമണങ്ങള്‍ കൂട്ടായ സ്വയം പ്രതിരോധമായിരുന്നെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ അവകാശപ്പെട്ടും ന്യായീകരിച്ചും അമേരിക്ക.
കോഴിക്കോട്- കോഴിക്കോട് നഗരത്തിലിറങ്ങുന്നവര്‍ സൂക്ഷിക്കുക. കടിയന്‍ നായ ഏത് നേരവും ചാടിവീണേക്കാം. നഗരത്തിലും പരിസരത്തുമായി 19 പേരെ കടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തെരുവുനായയെ ശ്രമകരമായാണ് കഴിഞ്ഞദിവസം പിടികൂടിയത്.…
അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെ തിങ്കളാഴ്ച ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നയതന്ത്രപരവും നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു. ഇറാന് ആക്രമണം ചെറുക്കുന്നതില്‍ ഖത്തര്‍ സായുധ സേന വീരോചിതമായ പ്രവൃത്തിയാണ് നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണ് നടന്നത്.
അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന് ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും, ഈ മാസത്തെ യു.എന്‍ രക്ഷാ സമിതി പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഗയാനയുടെ സ്ഥിരം പ്രതിനിധിയുമായ കരോലിന് റോഡ്രിഗസ്-ബിര്‍ക്കറ്റിനും ഖത്തര്‍ കത്തയച്ചു.
ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാന് വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്‍ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന് വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായിലിനെതിരായ ആക്രമണത്തിൽ ഇതാദ്യമായി കാസർ ഖൈബർ ശ്രേണിയിലുള്ള മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഒമ്പത് മാക്ക് (ശബ്ദത്തേക്കാൾ ഒമ്പതിരട്ടി വേഗത) ഉള്ളതിനാൽ ഇറാനിൽ നിന്നു തൊടുത്ത് അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ഇത് ഇസ്രായിലിൽ എത്തും.