Browsing: Actor

ശനിയാഴ്‌ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

തമിഴ് സിനിമാതാരം ശ്രീകാന്തിനെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ നടനെ ചോദ്യം ചെയ്തതിന് ശേഷം, നുങ്കമ്പാക്കം പോലീസ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നടത്തിയ രക്തപരിശോധനയില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.