കലാപം കനൽ വിതച്ച മണ്ണ് എന്നപേരിൽ സമരത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും, ‘മലബാർ സമരം’, ‘1921- ഖിലാഫത്ത് വ്യക്തിയും ദേശവും’ എന്നീ പുസ്തകങ്ങളും തയ്യാറാക്കിയ മാലിക് മഖ്ബൂൽ ആലുങ്ങലാണ് “തമസ്കൃതരുടെ സ്മാരകം” എന്ന പുസ്തകവും തയ്യാറാക്കുന്നത്.
Browsing: 1921
മലബാർ ഹെറിറ്റേജ് കൗൺസിൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘1921: തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗം കെ.എം.സി.സി. ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു.