Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • ട്രംപിന്റെ സൗദി സന്ദർശനം: റിയാദില്‍ അത്യാധുനിക സൗകര്യങ്ങളോടെ മീഡിയ ഒയാസിസ്
    • നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ നിക്ഷേപങ്ങള്‍ 60,000 കോടി ഡോളറായി ഉയര്‍ത്തും – സൗദി
    • പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ; ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ വ്യോമതാവളങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം
    • നന്തന്‍കോട് കൂട്ടകൊല: പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം
    • ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന് നഷ്ടപ്പെട്ടത് 11 സൈനികര്‍, 78 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Cricket

    വെറും ബൗളറല്ല; വിഘ്‌നേഷിന് മുംബൈയിൽ ‘സ്‌പെഷ്യൽ ഡ്യൂട്ടി’

    Sports DeskBy Sports Desk08/04/2025 Cricket Latest Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Vignesh Puthur
    ദേവ്ദത്ത് പടിക്കലിനെ പുറത്താക്കിയ വിഘ്നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസിലെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: ലോകോത്തര ബൗളർമാർ തിങ്ങിനിറഞ്ഞ ടീമിൽ മലപ്പുറത്തുകാരൻ വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് കാണുന്നത് ഒരു സാധാരണ ബൗളറായല്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരായ മത്സരത്തോടെ വ്യക്തമായി. അവസരം ലഭിച്ച ഒരേയൊരു ഓവറിൽ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും വിഘ്‌നേഷിന് അടുത്ത ഒരു ഓവർ കൂടി മുംബൈ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ നൽകിയില്ല.

    തന്റെ ക്വാട്ടയിലുള്ള നാല് ഓവറും എറിഞ്ഞുതീർക്കുന്ന സ്‌പെഷ്യലിസ്റ്റ് ബൗളർ എന്നതിനേക്കാൾ പാർട്ണർഷിപ്പുകൾ ബ്രേക്ക് ചെയ്യുന്ന യൂട്ടിലിറ്റി ബൗളർ ആയാണ് താരത്തെ മുംബൈ കാണുന്നത് എന്നാണ് ഇതിൽ നിന്നു മനസ്സിലാകുന്നത്. സീസണിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഈ പ്ലാനിനോട് ഏറെക്കുറെ നീതി പുലർത്താൻ വിഘ്‌നേഷിന് കഴിഞ്ഞിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മൂന്നു വിക്കറ്റെടുത്ത സ്വപ്‌നതുല്യമായ അരങ്ങേറ്റത്തിൽ ഋതുരാജ് ഗെയ്ക്ക്‌വാദിനെ വീഴ്ത്തിയാണ് വിഘ്‌നേഷ് തന്റെ ഡ്യൂട്ടി തുടങ്ങുന്നത്. രണ്ടാം വിക്കറ്റിൽ 67 റൺസ് ചേർത്ത ഋതുരാജ് – രചിൻ രവീന്ദ്ര സഖ്യം പൊളിക്കാനുള്ള മുംബൈയുടെ രഹസ്യായുധമായിരുന്നു വിഘ്‌നേഷ്. പാർട്ണർഷിപ്പ് പൊളിച്ചു എന്നു മാത്രമല്ല, തന്റെ അടുത്ത ഓവറുകളിൽ രാഹുൽ ത്രിപാഠി, ശിവം ദുബെ എന്നീ അപകടകാരികളെയും പുറത്താക്കി ചെന്നൈ ഇന്നിങ്‌സ് താളം തെറ്റിക്കാനും താരത്തിന് കഴിഞ്ഞു. ഒന്നിന് 78 എന്ന നിലയിൽ നിന്ന് ചെന്നൈയെ നാലിന് 107 എന്ന നിലയിലേക്ക് വിഘ്‌നേഷ് തള്ളിവിട്ടെങ്കിലും, മുംബൈയുടെ സ്‌കോർ കുറവായിരുന്നതിനാൽ ടീമിന് ജയം നേടാൻ കഴിഞ്ഞില്ല.

    ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പവർപ്ലേ കഴിഞ്ഞ ഉടനെയാണ് വിഘ്‌നേഷിനെ പാണ്ഡ്യ പന്തെറിയാൻ വിളിക്കുന്നത്. ഓപണർമാരായ മിച്ചൽ മാർഷും (60) എയ്ഡൻ മാർക്രവും (7) ചേർന്ന് ലഖ്‌നൗവിന് മിന്നും തുടക്കം നൽകിയ സമയം. 200 സ്‌ട്രൈക്ക് റേറ്റിൽ അപകടകാരിയായി നിന്ന മാർഷിനെ സമർത്ഥമായ ഒരു റോങ് വണ്ണിലൂടെ വിഘ്‌നേഷ് കുഴക്കി. റിട്ടേൺ ക്യാച്ച് നൽകി ഓസീസ് താരം മടങ്ങുകയും ചെയ്തു.

    ഇന്നലെ രണ്ടാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലും വിരാട് കോലിയും തമ്മിലുള്ള കൂട്ടുകെട്ട് അപകടകരമായി വളരുമ്പോഴായിരുന്നു പത്താം ഓവറിൽ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നറായ വിഘ്‌നേഷിന്റെ വരവ്. വിരാട് കോലി ഒരു സിക്‌സറടിച്ചെങ്കിലും അത് വിഘ്‌നേഷിന്റെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. വേഗം കുറച്ചെറിഞ്ഞ അവസാന പന്തിൽ സിക്‌സറടിക്കാനുള്ള പടിക്കലിന്റെ ശ്രമം ബൗണ്ടറിയിൽ ക്യാച്ചായി പരിണമിക്കുകയായിരുന്നു.

    ലോകക്രിക്കറ്റിൽ അധികം കാണാനില്ലാത്ത ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ എന്ന ഗണത്തിൽ വരുന്ന വിഘ്‌നേഷ് പന്ത് ടേൺ ചെയ്യിക്കുന്നതിനേക്കാൾ വേരിയേഷൻ കൊണ്ടാണ് എതിരാളികളെ സമ്മർദത്തിലാക്കുന്നത്. ആക്രമിക്കാൻ പ്രേരിപ്പിച്ച് ക്യാച്ചിൽ കുടുക്കുന്നതാണ് തന്ത്രം. അവസരം ലഭിച്ച നാല് മത്സരങ്ങളിൽ നിന്ന് ആറു പേർ വലയിലായി എന്നതും, അവയിൽ മിക്കതും വൻതോക്കുകളായിരുന്നു എന്നതും താരത്തിന്റെ മികവിന് ഉദാഹരണമാണ്. ഈ മികവ് തുടരാനും കൂടുതൽ അവസരം ലഭിക്കാനും താരത്തിന് കഴിയട്ടെ എന്നാശംസിക്കാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hardik Pandya IPL Mumbai indians Vignesh Puthur
    Latest News
    ട്രംപിന്റെ സൗദി സന്ദർശനം: റിയാദില്‍ അത്യാധുനിക സൗകര്യങ്ങളോടെ മീഡിയ ഒയാസിസ്
    13/05/2025
    നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ നിക്ഷേപങ്ങള്‍ 60,000 കോടി ഡോളറായി ഉയര്‍ത്തും – സൗദി
    13/05/2025
    പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ; ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ വ്യോമതാവളങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം
    13/05/2025
    നന്തന്‍കോട് കൂട്ടകൊല: പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം
    13/05/2025
    ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന് നഷ്ടപ്പെട്ടത് 11 സൈനികര്‍, 78 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണം
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.