Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • സൗദിയില്‍ പാർപ്പിട യൂണിറ്റുകൾ നിയമവിരുദ്ധമായി വിഭജിക്കുന്നതിന് രണ്ട് ലക്ഷം റിയാൽ പിഴ
    • ഹൈദര്‍ഹാജിക്ക് ഖത്തറിന്റെ പ്രാര്‍ത്ഥന: അലക്കിത്തേച്ച ഖദറിട്ട് ഖത്തറില്‍ ആദ്യം കണ്ട കോണ്‍ഗ്രസ് നേതാവെന്ന് പാറക്കല്‍ അബ്ദുല്ല
    • ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തർ മൂന്നാമത്: നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട്
    • കുവൈത്ത് ടീച്ചേഴ്സ് അസോസിയേഷനിൽ നിന്ന് വൻതുക തട്ടിയെടുത്ത പ്രതിക്ക് 10 വർഷം തടവും 10 ലക്ഷം ദിനാർ പിഴയും
    • നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ്; വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പിടഞ്ഞുവീണ് മരിച്ചത് 25 കുട്ടികൾ, ആകെ മരണം 27
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports

    രണ്ടാം ട്വന്റിയില്‍ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക; മൂന്ന് വിക്കറ്റ് ജയം; തകര്‍ന്നടിഞ്ഞ് ഇന്ത്യ

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക10/11/2024 Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി ആതിഥേയര്‍ വ്യക്തമായ ആധിപത്യത്തോടെയാണ് മൂന്ന് വിക്കറ്റിന്റെ ജയം നേടിയത്. 125 റണ്‍സ് ലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക നേടുകയായിരുന്നു.

    125 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 2.5 ഓവറില്‍ അവരുടെ ആദ്യ വിക്കറ്റ് വീണിരുന്നു. മൂന്നിന് 44 എന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക പതിയെ പിടിമുറിക്കിയത്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടി തിളങ്ങി. ട്രിസ്റ്റണ്‍ സ്റ്റബസാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. താരം പുറത്താവാതെ 47 റണ്‍സെടുത്തു. ഹെന്‍ഡ്രിക്ക്‌സ് (24), റിക്കല്‍ട്ടണ്‍ (13) എന്നിവരുമാണ് രണ്ടക്കം കടന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ന് സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 45 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക്കിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ വലിയ തകര്‍ച്ച അതിജീവിച്ചത്. ഇതോടെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 124 റണ്‍സ് നേടി.

    ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യയെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലാക്കി. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സഞ്ജു സാംസണ്‍ റണ്‍ ഒന്നുമെടുക്കാതെ പുറത്തായി. മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജുവിനെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ അഭിഷേക് ശര്‍മ്മയും മടങ്ങി. അഞ്ച് പന്തില്‍ നാല് റണ്‍സ് എടുത്ത അഭിഷേകിനെ ജെറാള്‍ഡ് കോട്സെ മാര്‍ക്കോ യാന്‍സന്റെ കൈകളിലെത്തിച്ചു.

    പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവും കാര്യമായ സംഭാവ നല്‍കാതെ മടങ്ങി. ഒന്‍പത് പന്തില്‍ നാല് റണ്‍സ് എടുത്ത സൂര്യ ആന്‍ഡില്‍ സിമെലന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. നാലാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലും തിലക് വര്‍മയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കൂട്ടത്തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത്. 20 പന്തില്‍ 20 റണ്‍സ് എടുത്ത് തിലക് വര്‍മയെ ഡേവിഡ് മില്ലറുടെ കൈകളില്‍ എത്തിച്ച് എയ്ഡന്‍ മാക്രം ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 21 പന്തില്‍ 27 റണ്‍സ് എടുത്ത അക്സര്‍ പട്ടേല്‍ റണ്‍ ഔട്ടായി.

    11 പന്തില്‍ ഒന്‍പത് റണ്‍സ് എടുക്ക് റിങ്കു സിങ്ങും മടങ്ങി. എന്‍കബയോംസി പീറ്ററിന്റെ പന്തില്‍ കോട്സെ ക്യാച്ചെടുത്താണ് റിങ്കുവിനെ പുറത്താക്കിയത്. 45 പന്തില്‍ 39 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും ആറ് പന്തില്‍ ഏഴ് റണ്‍സുമായി അര്‍ഷദീപ് സിങ്ങും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോട്സെ, പീറ്റര്‍, എയ്ഡന്‍ മാക്രം, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡില്‍ സിമെലന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    india cric
    Latest News
    സൗദിയില്‍ പാർപ്പിട യൂണിറ്റുകൾ നിയമവിരുദ്ധമായി വിഭജിക്കുന്നതിന് രണ്ട് ലക്ഷം റിയാൽ പിഴ
    22/07/2025
    ഹൈദര്‍ഹാജിക്ക് ഖത്തറിന്റെ പ്രാര്‍ത്ഥന: അലക്കിത്തേച്ച ഖദറിട്ട് ഖത്തറില്‍ ആദ്യം കണ്ട കോണ്‍ഗ്രസ് നേതാവെന്ന് പാറക്കല്‍ അബ്ദുല്ല
    22/07/2025
    ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തർ മൂന്നാമത്: നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട്
    22/07/2025
    കുവൈത്ത് ടീച്ചേഴ്സ് അസോസിയേഷനിൽ നിന്ന് വൻതുക തട്ടിയെടുത്ത പ്രതിക്ക് 10 വർഷം തടവും 10 ലക്ഷം ദിനാർ പിഴയും
    22/07/2025
    നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ്; വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പിടഞ്ഞുവീണ് മരിച്ചത് 25 കുട്ടികൾ, ആകെ മരണം 27
    22/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.