Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • ചാരവൃത്തിക്ക് കൂട്ട് നിൽക്കുന്ന സർക്കാറാണ് കേരളത്തിൽ എന്ന അഭിപ്രായമുണ്ടോ? -മന്ത്രി റിയാസ്
    • ഇരട്ട നികുതി; ഒരുമിച്ച് നിന്ന് എതിർത്ത് കുവൈത്തും സൗദിയും
    • കുവൈത്തില്‍ നിരോധനം തെറ്റിച്ച് ജോലിയെടുത്തത് 33 പേര്‍; കണക്കുകള്‍ പുറത്തുവിട്ട് പിഎഎം
    • മരിച്ചത് 51 പേർ, കാണാതായത് 27 പെൺകുട്ടികളെ; ഉള്ളുലച്ച് ടെക്സാസ് പ്രളയം
    • ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Cricket

    വെടിക്കെട്ടിന് തീകൊളുത്തി സഞ്ജുവും തിലകും; ജൊഹാനസ്ബര്‍ഗില്‍ ഇരുവര്‍ക്കും സെഞ്ചുറി; കൂറ്റന്‍ സ്‌കോര്‍

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക15/11/2024 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജൊഹാനസ്ബര്‍ഗ്: തുടര്‍ച്ചയായ രണ്ട് മല്‍സരത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായ സഞ്ജു സാംസണ്‍ ജൊഹാനസ്ബര്‍ഗില്‍ തീപ്പൊരിയായി. ഒപ്പം തിലക് വര്‍മയും. പിറന്നതോ ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ട് സെഞ്ചുറിയും കൂറ്റന്‍ സ്‌കോറും. ഇരുവരും വ്യക്തിഗത സെഞ്ചുറികളും കൂട്ടുകെട്ട് ഇരട്ട സെഞ്ചുറിയും നേടിയതോടെ ഇന്ത്യ മൊത്തം നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ്. 56 പന്തില്‍നിന്ന് സഞ്ജു പുറത്താവാതെ 109 റണ്‍സ് നേടി. 47 പന്തില്‍നിന്ന് തിലക് വര്‍മ 120 റണ്‍സുമെടുത്തു. 210 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ട്.

    ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് കത്തിക്കയറി. 28 പന്തുകളില്‍ അര്‍ധസെഞ്ചുറി കുറിച്ച താരം 51 പന്തുകളില്‍ സെഞ്ചുറിയും തികച്ചു. ഒന്‍പത് സിക്സും ആറ് ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. പത്ത് സിക്സും ഒന്‍പത് ഫോറും ചേര്‍ത്ത് 120 നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നാല് സിക്സും രണ്ട് ഫോറും ചേര്‍ത്ത് 36 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറാണിത്. ഒന്നാമത്തേതും ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു. രണ്ടിലും സഞ്ജുവിന്റെ സെഞ്ചുറിയുണ്ട് എന്നതും പ്രത്യേകതയാണ്. ടി20 ചരിത്രത്തതില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യതാരമാണ് സഞ്ജു. ഐ.സി.സി. ഫുള്‍ മെമ്പേഴ്സ് തമ്മില്‍ നടക്കുന്ന ഒരു മത്സരത്തിലെ ഒരിന്നിങ്സില്‍ രണ്ട് സെഞ്ചുറികള്‍ പിറന്ന ആദ്യമത്സരവും ഇതുതന്നെ.

    നാലോവറില്‍ 58 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ലുതോ സിപംലയാണ് ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയത്. യാന്‍സന്‍, കോട്സി, സിമിലനെ തുടങ്ങിയവരെല്ലാം നല്ല തല്ലുവഴങ്ങി. ക്യാപ്റ്റന്‍ മാര്‍ക്രം രണ്ടോവറില്‍ 30 റണ്‍സ് വഴങ്ങി. തിലക് വര്‍മയും സഞ്ജുവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 210 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 23 സിക്സുകള്‍ ചേര്‍ന്നതാണിത്. തിലകിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sanju Samson
    Latest News
    ചാരവൃത്തിക്ക് കൂട്ട് നിൽക്കുന്ന സർക്കാറാണ് കേരളത്തിൽ എന്ന അഭിപ്രായമുണ്ടോ? -മന്ത്രി റിയാസ്
    06/07/2025
    ഇരട്ട നികുതി; ഒരുമിച്ച് നിന്ന് എതിർത്ത് കുവൈത്തും സൗദിയും
    06/07/2025
    കുവൈത്തില്‍ നിരോധനം തെറ്റിച്ച് ജോലിയെടുത്തത് 33 പേര്‍; കണക്കുകള്‍ പുറത്തുവിട്ട് പിഎഎം
    06/07/2025
    മരിച്ചത് 51 പേർ, കാണാതായത് 27 പെൺകുട്ടികളെ; ഉള്ളുലച്ച് ടെക്സാസ് പ്രളയം
    06/07/2025
    ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.