റിയാദ്– സൗദി പ്രോ ലീഗ് ഫുട്ബോൾ 2025-26 ലെ ഫാൻസ് പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരം അൽ നസ്‍ർ ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സീസണിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് താരത്തെ ആരാധകരുടെ പ്രിയങ്കരനാക്കിയത്. സൗദി പ്രോ ലീഗിലെ 34 മത്സരങ്ങളിൽ 15 തവണയാണ് ക്രിസ്റ്റ്യാനോ മാൻ ഓഫ് ദ മാച്ച് സ്വന്തമാക്കിയത്. സൗദി പ്രോ ലീഗിൽ ഒറ്റ സീസണിൽ ഏറ്റവും കൂടുതൽ ആണിത്.
കരിയറിൽ അൽ നസ്‍റിനായി 105 കളികളിൽ 93 ഗോളും 15 അസിസ്റ്റും ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്. എന്നാൽ താരം ക്ലബ് വിടുകയാണെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ ക്ലബ് താരവുമായി രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group