402 മത്സരങ്ങൾ, മുപ്പത്തിയെട്ടു ഗോളുകൾ, 61 അസിസ്റ്റുകൾ. കിരീടത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ ഏതൊരു ഫുട്ബോളറും മോഹിക്കുന്ന എണ്ണവും കനവുമാണ് വാസ്ക്വസിന്റെ അലമാരയിലുള്ളത്. 5 ചാമ്പ്യൻസ് ലീഗ്, 3 ക്ലബ് വേൾഡ് കപ്പ്, 4 ലാലിഗാ ടൈറ്റിൽ, 3 സൂപ്പർ കപ്പ്, 1 കോപാ ഡെൽറെ ഇങ്ങനെ തുടങ്ങി എണ്ണിയാൽ തീരാത്ത നേട്ടങ്ങളുമായാണ് താരം ബെർണാബ്യു വിടുന്നത്
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായ ഫൗജ സിങ് (114) അന്തരിച്ചു. പഞ്ചാബിലെ ജലന്ധറിലെ ബിയാസ് പിന്ദിൽ തിങ്കളാഴ്ച വൈകിട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല