എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ മാർക്കോസ് ലിയനർഡോയുടെ ഇരട്ട ഗോളുകളും കാലിദു കൂലിബാലി, മാൽക്കം എന്നിവരുടെ ഗോളുമാണ് ഹിലാലിന് ജയമൊരുക്കിയത്. സിറ്റിക്കു വേണ്ടി ബെർണാർഡോ സിൽവ, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ എന്നിവർ ഗോളുകൾ നേടി. ഇന്റർ മിലാനെ തോൽപ്പിച്ചെത്തിയ ഫ്ളുമിനിസ് ആണ് ക്വാർട്ടറിൽ ഹിലാലിന്റെ എതിരാളി.
ധോണി “ക്യാപ്റ്റന്‍ കൂള്‍” എന്ന പേര് ട്രേഡ്മാര്‍ക്കായി രജിസ്റ്റർ ചെയ്യാനായി അപേക്ഷ നൽകിയതായും, ഇതിനുള്ള അംഗീകാരം ട്രേഡ്മാര്‍ക്സ് റജിസ്ട്രി പോര്‍ട്ടലിൽ രേഖപ്പെടുത്തിയതായും ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ജൂണ്‍ 16ന് പ്രസിദ്ധീകരിച്ചതായി വ്യക്തമാകുന്നു.