Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 29
    Breaking:
    • ദമാമിന് സമീപം സൗദി അറാംകൊ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു
    • പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    • അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    • ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    • കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ഇന്ത്യന്‍ വംശജനായ അയര്‍ലന്റ് ദേശീയ താരം ജീവിതവുമായി മല്ലിടുന്നു

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക05/09/2024 Cricket Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    മൊഹാലി: ഇന്ത്യന്‍ വംശജനായ അയര്‍ലന്റിന്റെ ദേശീയ താരമാണ് സിമി സിങ്. ഓള്‍ റൗണ്ടറായ സിമി സിങ് അയര്‍ലന്റിനായി 35 ഏകദിനങ്ങളും 53 ട്വന്റി-20 മല്‍സരങ്ങളും കളിച്ച ഓള്‍ റൗണ്ടറാണ്. എന്നാല്‍ 37കാരനായ താരം ഇപ്പോള്‍ കരള്‍ രോഗത്തിന് അടിമപ്പെട്ട് ജീവിക്കാനായി പോരാടുകയാണ്.
    മൊഹാലിയില്‍ ജനിച്ച സിമി സിങ് പഞ്ചാബിന്റെ അണ്ടര്‍ 14, 17 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2006ല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാന്‍ അയര്‍ലന്റിലെത്തിയ താരം ഡബ്ലിനിലെ ക്രിക്കറ്റ് ക്ലബ്ബില്‍ ചേരുകയായിരുന്നു. പിന്നീടുള്ള വളര്‍ച്ചയും അയര്‍ലന്റ് ദേശീയ ടീമിലേക്കുള്ള വരവും പെട്ടെന്നായിരുന്നു.

    അയര്‍ലന്റിനായി 39 ഏകദിന വിക്കറ്റുകളും 44 ട്വന്റി-20 വിക്കറ്റുകളും നേടി താരം തിളങ്ങി. 2021ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന സെഞ്ചുറിയും താരം സ്വന്തമാക്കിയിരുന്നു.
    ആറ് മാസം മുമ്പാണ് താരത്തിന് പെട്ടെന്ന് പനി ബാധിച്ചത്. ദിവസങ്ങളോളം താരത്തിന് വിട്ടുമാറാത്ത പനി ബാധിക്കുകയായിരുന്നു. അയര്‍ലന്റില്‍ പല ടെസ്റ്റുകളും നടത്തിയെങ്കിലും സിമിയുടെ രോഗം കണ്ടെത്താനോ പനി മാറാനോ സാധിച്ചില്ല. തുടര്‍ന്നാണ് താരം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്.ആഴ്ചകള്‍ നീണ്ട ടെസ്റ്റുകള്‍ക്കൊടുവിലാണ് സിമിയുടെ രോഗം കണ്ടെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കരളിനെ ബാധിക്കുന്ന അപൂര്‍വ്വ രോഗമാണ് താരത്തിന് ബാധിച്ചത്. ഉടന്‍ കരള്‍ മാറ്റിവയ്ക്കാത്ത പക്ഷം താരം കോമയിലേക്ക് നീങ്ങുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്. സിമിയുടെ ഭാര്യ അംഗംദീപ് കൗറാണ് ഭര്‍ത്താവിനായി കരള്‍ നല്‍കുന്നത്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി സിമി പഴയ ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ .

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദമാമിന് സമീപം സൗദി അറാംകൊ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു
    28/06/2026
    പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    28/06/2026
    അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    28/06/2026
    ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    28/06/2026
    കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version