Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 12
    Breaking:
    • ഖത്തറിലെ മൈക്രോ ഹെൽത്ത്‌ ലാബോറട്ടറിസിന് CAP ആക്രെഡിറ്റേഷൻ ലഭിച്ചു
    • ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി യുഎഇ, ഒരു സമനില അകലെ ലോകകപ്പിലേക്ക്
    • ഹജ് സേവനത്തിന്റെ മൂന്നു വര്‍ഷങ്ങള്‍; കോണ്‍സല്‍ മുഹമ്മദ് ജലീല്‍ ജിദ്ദയോട് വിട വാങ്ങുന്നു
    • ഗാസ സമാധാന ഉച്ചകോടി; അല്‍സീസിയുടെയും ട്രംപിന്റെയും നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കും
    • തലയിൽ ഡ്രില്ലിങ് ​​മെഷീൻ തുളച്ചു കയറി; രണ്ടര വയസ്സുകാരന് ​ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ജിദ്ദ സർക്യൂട്ടിനെ ഇളക്കി മറിച്ച് സൗദി അറേബ്യൻ ഗ്രാന്റ് പ്രിക്സ്, ഓസ്കാർ പിയാസ്ട്രിക്ക് ജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/04/2025 Sports Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി അറേബ്യൻ ഗ്രാന്റ് പ്രിക്സിൽ ഓസ്കാർ പിയാസ്ട്രി വിജയിച്ചു. റെഡ് ബുൾ പോൾസിറ്റർ മാക്സ് വെർസ്റ്റാപ്പനെ പിന്തള്ളിയാണ് പിയാസ്ട്രി തന്റെ കരിയറിലെ ആദ്യ ലോക ചാംപ്യൻഷിപ്പ് സ്വന്തമാക്കിയത്. ജിദ്ദ കോർണിഷ് സർക്യൂട്ടിൽ ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിൽ നടന്ന സൗദി അറേബ്യൻ ഗ്രാന്റ് പ്രിക്സ് ആവേശത്തിന്റെ അലയൊലികൾ തീർത്താണ് അവസാനിച്ചത്. പിയാസ്ട്രിയുടെ ഈ വർഷത്തെ മൂന്നാം വിജയമാണിത്. ആദ്യ വളവിൽ വെർസ്റ്റാപ്പൻ ട്രാക്കിന് പുറത്തുപോയതിന് അഞ്ച് സെക്കൻഡ് പെനാൽറ്റി വാങ്ങിയതോടെ പിയാസ്ട്രിയുടെ വിജയം ഏറെക്കുറെ തീരുമാനിക്കപ്പെട്ടിരുന്നു. തന്റെ മാനേജർ കൂടിയായ മാർക്ക് വെബ്ബർക്ക് ശേഷം ഡ്രൈവേഴ്സ് സ്റ്റാൻഡിംഗിൽ മുന്നിൽ നിൽക്കുന്ന ആദ്യ ഓസ്ട്രേലിയക്കാരനായി പിയാസ്ട്രി മാറി. പതിനഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയക്കാരൻ ഈ നേട്ടം സ്വന്തമാക്കുന്നത്.

    ഇത് ശരിക്കും കടുപ്പമേറിയ റേസായിരുന്നു. വിജയിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. 30 ഡിഗ്രി ചൂടിൽ 50 ലാപ്പുകൾക്ക് ശേഷം വിജയപ്പതാക ചൂടിയ പിയാസ്ട്രി പറഞ്ഞു. “എന്റെ കരിയറിലെ ഏറ്റവും കടുപ്പമേറിയ റേസുകളിൽ ഒന്നായിരുന്നു ഇത്. ഞാൻ ചാമ്പ്യൻഷിപ്പിൽ മുന്നിലാണെന്നത് എന്റെ വിഷയമല്ല. പക്ഷേ ഇവിടെ എത്താൻ ഞങ്ങൾ ചെയ്ത കഠിനാധ്വാനത്തിൽ അഭിമാനിക്കുന്നു. 24-ാം റൗണ്ടിന് ശേഷമാണ് ഞാൻ ചാമ്പ്യൻഷിപ്പിൽ മുന്നിൽ നിൽക്കാൻ ആഗ്രഹിക്കുന്നത്, അല്ലാതെ അഞ്ചാം റൗണ്ടിൽ അല്ലെന്നും പിയാസ്ട്രി കൂട്ടിച്ചേർത്തു. നാല് തവണ ലോക ചാമ്പ്യനായ മക്ലാരനേക്കാൾ 2.843 സെക്കൻഡ് മുന്നിലാണ് പിയാസ്ട്രി ഫിനിഷ് ചെയ്തത്. പിയാസ്ട്രിയുടെ തുടർച്ചയായ രണ്ടാം ജയവും സീസണിലെ മൂന്നാം ജയവുമാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റെഡ് ബുൾ താരവും നാല് തവണ ചാമ്പ്യനുമായ മാക്സ് വെർസ്റ്റാപ്പനാണ് രണ്ടാമത്. ഫെറാറിയുടെ ചാൾസ് ലെക്ലർ 2025-ലെ ആദ്യ പോഡിയം നേടി മൂന്നാമതെത്തി. നോറിസ്, 10-ാം സ്ഥാനത്ത് നിന്ന് തിരിച്ചെത്തി നാലാമതായതും ശ്രദ്ധേയമായി.

    റേസിന്റെ തുടക്കത്തിൽ തന്നെ വെർസ്റ്റാപ്പന്റെ തന്ത്രങ്ങൾ തകിടം മറിഞ്ഞ കാഴ്ച്ചക്കാണ് ജിദ്ദ സർക്യൂട്ട് സാക്ഷ്യം വഹിച്ചത്. ആദ്യ വളവിൽ വെർസ്റ്റാപ്പനും പിയാസ്ട്രിയും വീൽ-ടു-വീൽ പോരാട്ടത്തിൽ ഏർപ്പെട്ടു. മുന്നിൽ നിൽക്കാൻ വെർസ്റ്റാപ്പൻ വൈഡായി ഓടിയതിന് അഞ്ച് സെക്കൻഡ് പെനാൽറ്റി വാങ്ങി. ഇതാണ് പിയാസ്ട്രിയുടെ വിജയം നിശ്ചയിച്ചതിൽ നിർണായകമായത്. കഴിഞ്ഞ ആഴ്ച ബഹ്റൈനിലും കഴിഞ്ഞ മാസം ചൈനയിലും വിജയിച്ച പിയാസ്ട്രിക്ക് ജിദ്ദയും വിജയം സമ്മാനിച്ചു. ഈ സീസണിലെ ആദ്യ തുടർജയവും പിയാസ്ട്രിയുടെ പേരിലാണ്.

    മെഴ്സിഡസിന്റെ ജോർജ് റസ്സൽ അഞ്ചാമതും, ഇറ്റാലിയൻ ടീംമേറ്റ് കിമി ആന്റോനെല്ലി ആറാമതും, ഏഴ് തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ ഫെറാറിക്ക് വേണ്ടി ഏഴാമതും എത്തി. വില്യംസിന്റെ കാർലോസ് സൈന്റ്സും അലക്സ് ആൽബോണും എട്ടും ഒൻപതും, റേസിംഗ് ബുൾസിന്റെ ഫ്രഞ്ച് റൂക്കി ഐസാക് ഹാദ്ജാർ പത്താമതും എത്തി.

    വെർസ്റ്റാപ്പന്റെ ടീംമേറ്റ് യൂകി സുനോഡയും ആൽപൈനിന്റെ പിയറി ഗാസ്ലിയും ആദ്യ ലാപ്പിൽ കൂട്ടിയിടിച്ച് ക്രാഷ് ചെയ്തു. ലാന്‍ഡോ നോറിസ് അവസാന ലാപ് വരെ ലെക്ലെറിനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫെർണാണ്ടോ അലോൺസോ പതിനൊന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ വർഷം ഇതേവരെ ഒരു പോയിന്റും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. റേസിങ് ബുള്‍സിന്റെ ലിയാം ലോസൺ, ജാക്ക് ഡുവാനുമായി നടന്ന മത്സരത്തിൽ ട്രാക്ക് വിട്ട് പുറത്തുപോയതിനാൽ പത്തു സെക്കന്റ് പെനാൽറ്റി ലഭിച്ചു. പന്ത്രണ്ടാം സ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ഹാസിന്റെ ഒളി ബെയർമാനും എസ്റ്റിബാൻ ഒക്കോനും യഥാക്രമം 13, 14 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.

    ജിദ്ദ കോർണിഷ് സർക്യൂട്ടിൽ, 29 ഡിഗ്രി സെൽഷ്യസ് ചൂടിലായിരുന്നു റേസ് ദിനം. അതിവേഗത്തിൽ ഒറ്റ സ്റ്റോപ്പ് റേസിനായി ഡ്രൈവർമാർ ഗ്രിഡിൽ ഒരുക്കം തുടങ്ങി. മിക്കവാറും ടീമുകളും മീഡിയം ടയറുകൾ ഉപയോഗിച്ചാണ് സ്റ്റാർട്ട് ചെയ്തത്. നോറിസ്, ഹദ്ജാർ, സ്റ്റ്രോൾ, ഹൾക്കൻബർഗ് എന്നിവർ ഹാർഡ് ടയറുകൾ ഉപയോഗിച്ചു.

    ഒറ്റനോട്ടത്തിൽ-
    • പിയാസ്ത്രി — ജയം (3. വിജയവും, ചാമ്പ്യൻഷിപ്പ് ലീഡും)
    • വെർസ്റ്റാപ്പൻ — രണ്ടാം സ്ഥാനം
    • ലെക്ലെർ — മൂന്നാം സ്ഥാനം (ഈ സീസണിലെ ആദ്യ പോഡിയം)
    • നോറിസ് — പത്താം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് തിരിച്ചുവരവ്
    • റസ്സൽ, ആന്റൊനെല്ലി — 5, 6 സ്ഥാനങ്ങൾ
    • ഹെമിൽട്ടൺ — 7
    • സൈൻസ്, ആൽബൺ — 8, 9
    • ഹദ്ജാർ — 10
    • അലോൺസോ — 11
    • സുനോദ, ഗാസ്ലി — റിട്ടയേർഡ്.
    മെയ് രണ്ടു മുതൽ നാലു വരെ മയാമി ഗ്രാന്റ് പ്രിക്സിലാണ് എഫ് വൺ F1 കലണ്ടറിലെ അടുത്ത റേസ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Oscar Piastry Saudi Arabian Grand Prix ഓസ്കാർ പിയാസ്ട്രി
    Latest News
    ഖത്തറിലെ മൈക്രോ ഹെൽത്ത്‌ ലാബോറട്ടറിസിന് CAP ആക്രെഡിറ്റേഷൻ ലഭിച്ചു
    12/10/2025
    ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി യുഎഇ, ഒരു സമനില അകലെ ലോകകപ്പിലേക്ക്
    12/10/2025
    ഹജ് സേവനത്തിന്റെ മൂന്നു വര്‍ഷങ്ങള്‍; കോണ്‍സല്‍ മുഹമ്മദ് ജലീല്‍ ജിദ്ദയോട് വിട വാങ്ങുന്നു
    12/10/2025
    ഗാസ സമാധാന ഉച്ചകോടി; അല്‍സീസിയുടെയും ട്രംപിന്റെയും നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കും
    12/10/2025
    തലയിൽ ഡ്രില്ലിങ് ​​മെഷീൻ തുളച്ചു കയറി; രണ്ടര വയസ്സുകാരന് ​ദാരുണാന്ത്യം
    12/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version