Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • 39 വർഷത്തിന് ശേഷം മുഹമ്മദലി; ‘ഞാനാണ് കൊലചെയ്തത്’ പതിനാലാം വയസ്സിൽ ചെയ്ത് പോയത്
    • മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടെത്തിയതെന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. മർവാൻ സുൽത്താന്റെ മകൾ
    • ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    • അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    • ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    വെസ്റ്റ്ഹാമിനെ വീഴ്ത്തി; ലിവർപൂൾ കിരീടത്തിന് തൊട്ടരികെ

    Sports DeskBy Sports Desk13/04/2025 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടു അടുത്ത് ലിവർപൂൾ. വെസ്റ്റ്ഹാം യുനൈറ്റഡിനെ 2-1 ന് തോൽപ്പിച്ച ചെമ്പട രണ്ടാം സ്ഥാനക്കാരായ ആർസനലുമായുള്ള വ്യത്യാസം 13 പോയിന്റാക്കി ഉയർത്തി. ആറ് റൗണ്ട് ശേഷിക്കുന്ന ലീഗിൽ രണ്ട് കളികൂടി ജയിച്ചാൽ ആർനെ സ്ലോട്ട് പരിശീലിപ്പിക്കുന്ന സംഘത്തിന് കിരീടത്തിൽ മുത്തമിടാം. മറ്റു മത്സരങ്ങളിൽ ഇപ്‌സ്വിച്ച് ടൗൺ ചെലൽസിയെ സമനിലയിൽ തളച്ചപ്പോൾ മോശം ഫോമിലൂടെ കടന്നുപോകുന്ന ടോട്ടനം ഹോട്‌സ്പറിനെ വൂൾവറാംപ്ടൺ വാണ്ടറേഴ്‌സ് 4-2 ന് വീഴ്ത്തി.

    സ്വന്തം തട്ടകമായ ആൻഫീൽഡിൽ 18-ാം മിനുട്ടിൽ ലൂയിസ് ഡിയാസിലൂടെ ലിവർപൂൾ ആണ് ആദ്യം ഗോളടിച്ചത്. എന്നാൽ, 86-ാം മിനുട്ടിൽ വെസ്റ്റ്ഹാമിന്റെ ആക്രമണം തടയാനുള്ള ശ്രമത്തിൽ ആൻഡ്ര്യൂ റോബർട്ട്‌സൻ സ്വന്തം വലയിൽ പന്തെത്തിച്ചതോടെ ആതിഥേയരുടെ വിജയപ്രതീക്ഷകൾക്കു മേൽ കരിനിഴൽ പരന്നു. കളി സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു വിർജിൽ വാൻഡൈക്ക് ആണ് വിജയഗോൾ നേടിയത്. അലക്‌സിസ് മക്അലിസ്റ്റർ എടുത്ത കോർണർ കിക്കിൽ ഉയർന്നുചാടി പന്ത് വലയിലേക്ക് ഹെഡ്ഡ് ചെയ്തിടുകയായിരുന്നു. ഈ സീസണിൽ ഡച്ച് താരത്തിന്റെ രണ്ടാം ലീഗ് ഗോളായിരുന്നു ഇത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇനിയുള്ള മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് നേടിയാൽ ലിവർപൂളിന് പ്രീമിയർ ലീഗ് യുഗത്തിലെ രണ്ടാം കിരീടത്തിൽ മുത്തമിടാം. ആർസനൽ പോയിന്റുകൾ ഡ്രോപ്പ് ചെയ്യുകയാണെങ്കിൽ കിരീടധാരണത്തിന് അത്രയും സമയം കാത്തിരിക്കേണ്ടി വരില്ല.

    ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുന്ന ചെൽസിക്ക് സ്വന്തം ഗ്രൗണ്ടിൽ ഇപ്‌സ്വിച്ചിനോടേറ്റ സമനില തിരിച്ചടിയായി. സ്റ്റാംഫ്ഡ് ബ്രിഡ്ജിൽ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു നീലപ്പടയുടെ തിരിച്ചുവരവ്. 19-ാം മിനുട്ടിൽ ജൂലിയോ എൻസിക്കോയും 31-ാം മിനുട്ടിൽ ബെൻ ജോൺസണുമാണ് 18-ാം സ്ഥാനക്കാരായ ഇപ്‌സ്വിച്ചിന് സ്വപ്‌നതുല്യമായ തുടക്കം നൽകിയത്. എന്നാൽ, ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ചെൽസിയുടെ ഗോൾശ്രമം തടയാനുള്ള ശ്രമത്തിൽ ഇപ്‌സ്വിച്ച് താരം അക്‌സൽ ട്വാൻസിബി സെൽഫ് ഗോളടിച്ചത് ചെൽസിക്ക് ഗുണമായി. 79-ാം മിനുട്ടിൽ കരുത്തുറ്റ വോളിയിലൂടെ ജേഡൻ സാഞ്ചോ രണ്ടാമത്തെ ഗോളും നേടി കളി സമനിലയിൽ എത്തിച്ചു. വിജയ ഗോളിനായി ആഞ്ഞുപിടിച്ച ചെൽസി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇപ്‌സ്വിച്ച് കീപ്പർ അലക്‌സ് പാൽമറുടെ മിന്നും സേവുകൾ സന്ദർശകരെ തോൽവിയിൽ നിന്ന് രക്ഷിച്ചു. 54 പോയിന്റുമായി ടേബിളിൽ നാലാം സ്ഥാനത്തുണ്ടെങ്കിലും ആസ്റ്റൻ വില്ലയും ന്യൂകാസിലും ശക്തമായ വെല്ലുവിളിയാണ് നീലപ്പടക്ക് ഉയർത്തുന്നത്.

    ഇന്നലെ, ലീഗിലെ രണ്ടാം സ്ഥാനക്കാരായ ആർസനലിനെ ബ്രെന്റ്‌ഫോഡ് 1-1 സമനിലയിൽ പൂട്ടിയിരുന്നു. 61-ാം മിനുട്ടിൽ മിഡ്ഫീൽഡർ തോമസ് പാർട്ടിയിലൂടെ ആർസനൽ മുന്നിലെത്തിയെങ്കിലും 74-ാം മിനുട്ടിൽ യോനെ വിസ്സ സന്ദർശകരെ ഒപ്പമെത്തിച്ചു. അഞ്ച് മത്സരങ്ങൾക്കിടെ ലീഗിൽ മൈക്കൽ അർടേറ്റയുടെ സംഘം വഴങ്ങുന്ന മൂന്നാമത്തെ സമനിലയായിരുന്നു ഇത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകർക്കുകയും ചെയ്തു. എട്ടാം മിനുട്ടിൽ എബറഷിയും 21-ാം മിനുട്ടിൽ ക്രിസ് റിച്ചാർഡ്‌സും ക്രിസ്റ്റൽ പാലസിനു വേണ്ടി ഗോളടിച്ച് ഞെട്ടിച്ചെങ്കിലും സിറ്റി ശക്തമായി തിരിച്ചെത്തുകയായിരുന്നു. മിഡ്ഫീൽഡർ കെവിൻ ഡിബ്രുയ്‌നെയാണ് 33-ാം മിനുട്ടിൽ തിരിച്ചടിക്ക് തുടക്കമിട്ടത്. 36-ാം മിനുട്ടിൽ ഒമർ മർമൂഷ് സമനില ഗോൾ നേടി. മാത്യു കൊവാചിച് (47), ജെയിംസ് മക്കാറ്റീ (56), നിക്കോ ഓറിലി (79) എന്നിവരും നീലപ്പടക്കു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ പാലസിന് തിരിച്ചുവരവ് അസാധ്യമായി.

    സതാംപ്ടണെ അവരുടെ ഗ്രൗണ്ടിൽ എതിരില്ലാതെ മൂന്നു ഗോളിന് തകർത്ത് ആസ്റ്റൻവില്ലയും കരുത്തുകാട്ടി. രണ്ടാം പകുതിയിൽ ഒലി വാറ്റ്കിൻസ് (73), ഡോനിൽ മാലൻ (79), ജോൺ മക്ഗിൻ (94) എന്നിവരാണ് സ്‌കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ബ്രെയ്റ്റനും ലെസ്റ്റർ സിറ്റിയും 2-2 സമനിലയിൽ പിരിഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    EPL liverpool Premier League
    Latest News
    39 വർഷത്തിന് ശേഷം മുഹമ്മദലി; ‘ഞാനാണ് കൊലചെയ്തത്’ പതിനാലാം വയസ്സിൽ ചെയ്ത് പോയത്
    04/07/2025
    മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടെത്തിയതെന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. മർവാൻ സുൽത്താന്റെ മകൾ
    04/07/2025
    ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    04/07/2025
    അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    04/07/2025
    ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.