മാഡ്രിഡ്– സാബി അലൻസോയുടെ കീഴിൽ ലാ ലീഗയിലെ ആദ്യം മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് ജയം. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂയിൽ ഒസാസുനക്ക് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. 51-ാം മിനിറ്റിൽ സൂപ്പർതാരം എംബപ്പെ സ്വന്തം നേടിയെടുത്ത പെനാൽറ്റി വലയിലാക്കിയാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ മുഴുവൻ സമയവും ആധിപത്യം പുലർത്തിയത് റയൽ തന്നെയായിരുന്നു. ഫിനിഷിംഗിലെ പോരായ്മകൾ റയലിന് പലതവണ തിരിച്ചടിയായി. മത്സരത്തിന്റെ അവസാന സമയത്ത് ഒസാസുന താരം ആബേൽ ബ്രെട്ടൻസ് ചുവപ്പ് കാർഡ് കാർഡ് കണ്ടു മടങ്ങി. ലാ ലിഗയിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ അഞ്ചു താരങ്ങളാണ് ചുവപ്പു കാർഡ് കണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group