മാഡ്രിഡ് – ലാ ലിഗ ഈ സീസണിൽ മാഡ്രിഡ് ഡെർബിയിലെ ആദ്യ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ റയൽ പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് നാലു ഗോളുകളും റയൽ വഴങ്ങിയത്.
പതിനാലാം മിനുറ്റിൽ റോബിൻ ലേ നോർമന്റെയുടെ ഗോളിലൂടെ മുന്നിലെത്തിയ അത്‌ലറ്റിക്കോക്ക് തിരിച്ചടിയായി 25-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയും, 36 മിനിറ്റില്‍ ആർദ ഗുലർ ഗോൾ നേടി മുൻ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു.
44-ാം മിനുറ്റിൽ ലെങ്‌ലെറ്റ് പന്തു വലയിൽ എത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഹാൻഡ് ആണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ സ്ട്രൈക്കർ അലക്സാണ്ടർ സോർലോത്തിലൂടെ ആതിഥേയരായ അത്‌ലറ്റിക്കോ ആദ്യപകുതിയിൽ തന്നെ സമനില പിടിച്ചു.
51-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ ജൂലിയന്‍ അല്‍വാരസിന്‍റെ പെനാൽറ്റി ഗോളിലൂടെ സിമിയോണിയും സംഘങ്ങളും വീണ്ടും മുന്നിലെത്തി. ആ ഞെട്ടൽ മാറുന്നതിനു മുമ്പേ അല്‍വാരസ് അടുത്ത ഷോക്കും നൽകി. ഇത്തവണ മികച്ച ഒരു ഫ്രീകിക്കിലൂടെയാണ് അർജന്റീനിയൻ താരം റയൽ വലയിൽ പന്തു അടിച്ചു കയറ്റിയത്. ഒടുവില്‍ ഇഞ്ചുറി ടൈമില്‍(90+3) അന്‍റോയ്ൻ ഗ്രീസ്മാൻ കൂടി തന്റെ ദൗത്യം പൂർത്തിയാക്കിയപ്പോൾ ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കാനെ റയലിന് കഴിഞ്ഞുള്ളൂ.
സീസണിലെ എല്ലാം മത്സരങ്ങൾ ജയിച്ചു വന്ന റയലിന് ഈ തോൽവി ഏറെ ഞെട്ടിച്ചിരിക്കുകയാണ്, എന്നാൽ മറുവശത്തേക്ക് നോക്കുമ്പോൾ അത്‌ലറ്റിക്കോ തങ്ങളുടെ ഫോം തിരിച്ചെടുത്തതിന്റെ സൂചനകളുമാണ്.
റയലിന്റെ ഈ തോൽവി ഏറ്റവും ഗുണം ചെയ്യുന്നത് നിലവിലെ ചാമ്പ്യന്മാരായ ബാർസക്ക് തന്നെയാണ്. ഇന്ന് രാത്രി പത്തു മണിക്ക് നടക്കുന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ തോൽപ്പിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ കാറ്റിലോണിയൻ ക്ലബിന് സാധിക്കും
മറ്റു മത്സരങ്ങൾ
ഗെറ്റഫെ -1 ( ഇഗ്ലേഷ്യസ് സാഞ്ചസ് – 43)
ലെവന്റെ – 1 ( ഇവാൻ റൊമേറോ – 26)
മയ്യോർക്ക – 1 ( തകുമ അസാനോ – 37)
ഡിപാർട്ടിവോ അലാവസ് – 0
വിയ്യ റയൽ – 1 ( ആൽബെർട്ടോ മൊളീറോ – 77)
അത്ലറ്റിക് ബിൽബാവോ – 0
ഇന്നത്തെ മത്സരങ്ങൾ
റയ്യോ വയ്യോൻക്കോ – സെവിയ്യ
( ഇന്ത്യ – 5:30 PM) ( സൗദി – 3:00 PM)
എൽഷെ – സെൽറ്റാ വിഗോ
( ഇന്ത്യ – 7:45 PM) ( സൗദി – 5:15 PM)
ബാർസലോണ – റയൽ സോസിഡാഡ്
( ഇന്ത്യ – 10:00 PM) ( സൗദി – 7:30 PM)
റയൽ ബെറ്റിസ് – ഒസാസുന
( ഇന്ത്യ – 12:30 AM) ( സൗദി – 10:00 PM)