മാഡ്രിഡ്– ഇന്നലെ ലാ ലീഗയിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ റയോ വയ്യേക്കാനോക്ക് എതിരെ ഒരു ഗോളിന് അത്‌ലറ്റിക്കോ ബിൽബാവോ ജയം നേടി.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഒയ്ഹാൻ സാൻസെറ്റ് 66-ാം മിനുറ്റിൽ നേടിയ പെനാൽറ്റി ഗോളിലാണ് സ്വന്തം കാണികൾക്ക് മുന്നിൽ ബിൽബാവോ വയ്യേക്കാനോയെ പരാജയപ്പെടുത്തിയത്.
മറ്റൊരു മത്സരത്തിൽ സെവിയ്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗെറ്റാഫെയോട് പരാജയപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group