ചെന്നൈ – ലോക ചെസ്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടം ഗുകേഷ് സ്വന്തമാക്കി. അവസാന റൗണ്ടില്‍ ഹക്കാമുറയെ സമനിലയില്‍ തളച്ച ഗുകേഷ്, 9 പോയിന്റുമായാണ് കിരീടം നേടിയത്. ലോക ചാമ്പ്യന്റെ എതിരാളിയെ തീരുമാനിക്കാനായി പ്രധാന താരങ്ങള്‍ മത്സരിക്കുന്ന കാന്‍ഡിഡെറ്റ്സില്‍, വിശ്വനാഥന് ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന് വിജയിക്കുന്നത്. ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും. ജയിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാം. വിശ്വനാഥ് ആനന്ദ് അടക്കം പ്രമുഖര്‍ ഗുകേഷിനെ അഭിനന്ദിച്ചു
Friday, May 17
Breaking:
- കാഞ്ഞാർ അബ്ദുറസാഖ് മൗലവി അന്തരിച്ചു
- കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
- ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കും, സി-ഫോർ സർവേ സ്ഥാപകൻ പ്രേം ചന്ദ്
- സോളാറിൽ ബ്രിട്ടാസിനെ തള്ളി തിരുവഞ്ചൂർ: ‘വിളി വന്നത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്ന്, സംസാരിച്ചത് ജോൺ ബ്രിട്ടാസ്’
- പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്