Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
    • കുവൈത്തിൽ ഡോക്ടർമാർക്കെതിരെ ക്രൂര മർദനം; അന്വേഷണം ഊർജിതമാക്കി
    • തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    • സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    • വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports

    ശ്രീജേഷ് മടങ്ങുന്നു, തല ഉയർത്തി; വെങ്കല തിളക്കത്തോടെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/08/2024 Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    India's goalkeeper Parattu Reveendran Sreejesh, in yellow jersey, celebrate with teammates after winning the men's bronze medal field hockey match against Spain at the Yves-du-Manoir Stadium during the 2024 Summer Olympics, Thursday, Aug. 8, 2024, in Colombes, France. (AP Photo/Aijaz Rahi)
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരീസ്: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് ഹോക്കിയിലും വെങ്കലം നേടി ഇന്ത്യ മടങ്ങുമ്പോൾ മലയാളി താരം ശ്രീജേഷിന് അഭിമാനിക്കാനേറെ. പലവട്ടം ഇന്ത്യയെ മുന്നിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റെല്ലാം ഈ മലയാളിക്ക് സ്വന്തം. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയാണ് സ്പെയ്നിന്റെ ഗോള്‍. ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ അവസാന മല്‍സരമായിരുന്നു ഇത്.

    മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നില്ല. ഇന്ത്യക്ക് സുവര്‍ണാവസരം ലഭിക്കുകയുണ്ടായി.എന്നാല്‍ സുഖ്ജീത് സിംഗിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. സ്പെയ്നിന്റെ ഒരു ഗോള്‍ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തി. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സ്പെയ്ന്‍ മല്‍സരത്തില്‍ ആധിപത്യം ഉറപ്പിച്ചു. ഒരു ഗോള്‍ നേടിയായിരുന്നു സ്‌പെയിനിന്റെ മുന്നേറ്റം. 18-ാം മിനിറ്റില്‍ പെനാല്‍റ്റി സ്ട്രോക്കിലൂടെയായിരുന്നു മിറാലസിന്റെ ഗോള്‍. പിന്നാലെ രണ്ട് പെനാല്‍റ്റി കോര്‍ണര്‍ സ്പെയ്നിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 28-ാം മിനിറ്റില്‍ സ്പെയ്നിന്റെ മറ്റൊരു ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കെ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. ഹര്‍മന്‍പ്രീത് മനോഹരമായി സ്പാനിഷ് വലയില്‍ പന്തെത്തിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ടാം ഗോളും നേടി. പതിവ് പോലെ ഹര്‍മന്‍പ്രീത് ആണ് സ്‌കോര്‍ ചെയ്തത്. മൂന്നാം ക്വാര്‍ട്ടര്‍ ഇതേ നിലയില്‍ തന്നെ അവസാനിച്ചു. നാലാം ക്വാര്‍ട്ടറില്‍ സ്പെയ്ന്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കാന്‍ തുടങ്ങി. പലപ്പോഴും ഗോളിനടുത്ത് വരെ എത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാന്‍ സാധിച്ചില്ല. മത്സരത്തിലുടനീളം മിന്നും സേവകളുമായി ശ്രീജേഷ് കളം നിറഞ്ഞിരുന്നു. അവസാന നിമിഷങ്ങളില്‍ സ്പെയിനിന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷ് രക്ഷപ്പെടുത്തി. ജയത്തോടെ ഇന്ത്യ ഒളിംപിക് വെങ്കലം നിലനിര്‍ത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hockey Shreejesh
    Latest News
    ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
    27/07/2025
    കുവൈത്തിൽ ഡോക്ടർമാർക്കെതിരെ ക്രൂര മർദനം; അന്വേഷണം ഊർജിതമാക്കി
    27/07/2025
    തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    27/07/2025
    സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    27/07/2025
    വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    26/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.